മോദിക്ക് ഹാട്രിക് പ്രവചിച്ച് എക്‌സിറ്റ് പോൾ; തമിഴ്നാട്ടിൽ ഇന്ത്യ, കർണാടകയിൽ ബിജെപി

മോദിക്ക് ഹാട്രിക് പ്രവചിച്ച് എക്‌സിറ്റ് പോൾ; തമിഴ്നാട്ടിൽ ഇന്ത്യ, കർണാടകയിൽ ബിജെപി

നരേന്ദ്രമോദിക്ക് ഹാട്രിക് ജയം പ്രവചിച്ച് എക്‌സിറ്റ് പോൾ ഫലം. റിപ്പബ്ലിക് ടി.വി- പി. മാർക് എക്സിറ്റ് പോൾ ഫലങ്ങൾ അനുസരിച്ചാണ് എൻഡിഎക്ക് വീണ്ടും ഭരണത്തുടർച്ച പ്രവചിച്ചിരിക്കുന്നത്. എൻഡിഎക്ക് 359 സീറ്റുകൾ ലഭിക്കുമെന്നാണ് പ്രവചനം. ഇന്ത്യ സഖ്യത്തിന് 154 സീറ്റുകളും മറ്റുള്ളവർക്ക് 30 സീറ്റുകളുമാണ് പ്രവചനം.

തമിഴ്നാട്ടിലെ 39 ലോക്സഭാ സീറ്റുകളിൽ ഡിഎംകെ 20-22 സീറ്റ് വരെ നേടുമെന്നാണ് ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രവചിക്കുന്നത്. സഖ്യകക്ഷിയായ കോൺ​ഗ്രസിന് ആറ് മുതൽ എട്ട് വരെ സീറ്റുകൾ ലഭിക്കും. 2019-ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ തമിഴ്നാട്ടിൽ എൻഡിഎ സഖ്യത്തിന് 12 ശതമാനം വോട്ടുവിഹിതം വർധിച്ചേക്കും. എന്നാൽ, ഇന്ത്യ സഖ്യത്തിന്റെ വോട്ടുവിഹിതത്തിൽ ആറ് ശതമാനം ഇടിവുണ്ടാകുമെന്നും സർവേയിൽ പ്രവചിച്ചു.

കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ലഭിച്ച തിരിച്ചടിക്ക് ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ മറുപടി നൽകുമെന്നാണ് ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ സർവേ പ്രവചിക്കുന്നത്. ബിഹാറിലെ 40 ലോക്സഭാ സീറ്റുകളിൽ ബിജെപിയും ജെഡിയുവും പ്രധാനികളാകുന്ന എൻഡിഎ 29-33 വരെ സീറ്റുകൾ നേടുമെന്ന് ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രവചനം.

കേരളത്തില്‍ യു.ഡി.എഫ് വിജയിക്കുമെന്നു ടൈംസ് നൗ – ഇ.ടി.ജി എക്സിറ്റ് പോള്‍. യു.ഡി.എഫ് 14–15 സീറ്റുകള്‍ വരെ നേടും. എല്‍.ഡി.എഫ് നാലും ബി.ജെ.പി ഒരു സീറ്റും നേടും. ഇന്ത്യ ടുഡെ യുഡിഎഫിനു 17–18 സീറ്റുകള്‍ പ്രവചിക്കുന്നു. എല്‍ഡിഎഫ്: 0-1 , എന്‍ഡിഎ 2-3 എന്നിങ്ങനെയാണ് ഫലം.

ഝാർഖണ്ഡിൽ മത്സരം കടുക്കുമെന്ന് ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രവചനം. എൻ.ഡി.എയ്ക്ക് 8-10 സീറ്റുകൾ വരെ നേടാനാകും. അതേസമയം, ഇന്ത്യാ സഖ്യത്തിന് നാല് മുതൽ ആറ് സീറ്റുകളെന്നാണ് പ്രവചനം. ഛത്തീസ്ഗഢിലെ പതിനൊന്ന് സീറ്റുകളിൽ മുഴുവൻ സീറ്റുകളും എൻഡിഎ തൂത്തുവാരുമെന്നാണ് റിപ്പോർട്ട്.

2019ലേതിന് സമാനമായി രാജസ്ഥാൻ തൂത്തുവാരാൻ എൻഡിഎക്ക് സാധിക്കില്ലെന്നാണ് ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ ഫലം. 25 ലോക്സഭാ സീറ്റുകളിൽ എൻഡിഎ 16 മുതൽ 19 വരെ സീറ്റുകൾ നേടുമെന്നാണ് പ്രവചനം. ഇന്ത്യ സഖ്യത്തിന് അഞ്ച് മുതൽ ഏഴ് സീറ്റുകൾ വരെ ലഭിച്ചേക്കാം.

 

TAGS: ELECTION, EXIT POLL, POLITICS

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *