പ്രവാസി രക്ഷ ഇൻഷുറൻസ് പദ്ധതി; ഇനി ഇതരസംസ്ഥാനങ്ങളിലുള്ള കേരളീയര്‍ക്കും

പ്രവാസി രക്ഷ ഇൻഷുറൻസ് പദ്ധതി; ഇനി ഇതരസംസ്ഥാനങ്ങളിലുള്ള കേരളീയര്‍ക്കും

തിരുവനന്തപുരം: എപ്രില്‍ 1 മുതല്‍ രാജ്യത്തിന്‍റെ എല്ലാ ഭാഗങ്ങളിലും താമസിക്കുന്ന കേരളീയരായ മലയാളികള്‍ക്കും പ്രവാസി രക്ഷ ഇന്‍ഷുറന്‍സ് പരിരക്ഷ പദ്ധതി ലഭ്യമാകും. നേരത്തെ വിദേശത്തുള്ള പ്രവാസികള്‍ക്കായിരുന്നു ഇത് ലഭ്യമായിരുന്നത്. ഇന്ത്യയ്ക്കകത്ത് ഇതര സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന / താമസിച്ചു വരുന്ന കേരളീയര്‍ക്കും ഇനി മുതല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും.

ഗുരുതരമായ രോഗങ്ങള്‍ക്ക് മൂന്നു ലക്ഷം രൂപവരെ നോര്‍ക്ക പ്രവാസിരക്ഷ ഇന്‍ഷുറന്‍സ് പോളിസിയിലൂടെ പരിരക്ഷ ലഭിക്കുന്നതാണ്. ഒരു വര്‍ഷമാണ് പോളിസിയുടെ കാലാവധി. അപേക്ഷ ഫീസ് 661 രൂപയാണ്. തുടര്‍ന്ന് ഇന്‍ഷുറന്‍സ് പുതുക്കാവുന്നതാണ്.

നോര്‍ക്ക റൂട്ട്‌സ് പ്രവാസികള്‍ക്കു നല്‍കി വരുന്ന നോര്‍ക്ക തിരിച്ചറിയല്‍ കാര്‍ഡുകളുടെ അപേക്ഷ ഫീസ് 372 രൂപയില്‍ നിന്നും 408 രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്. കൂടാതെ അപകടം മൂലമുള്ള മരണത്തിന് ലഭിക്കുന്ന ഇന്‍ഷുറന്‍സ് പരിരക്ഷ നാലു ലക്ഷത്തില്‍ നിന്നും 5 ലക്ഷം രൂപയാക്കി. ഭാഗികമോ സ്ഥിരമോ ആയ അംഗവൈകല്യങ്ങള്‍ക്ക് പരമാവധി രണ്ട് ലക്ഷം രൂപയുടെ പരിരക്ഷയും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 080 25585090, 1800 425 3939 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
<BR>
TAGS : NORKA ROOTS
SUMMARY : Pravasi raksha insurance scheme is now for those within India

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *