ഹൃദയാഘാതം മൂലം യുവാക്കളിൽ മരണനിരക്ക് വർധിക്കുന്നു; അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

ഹൃദയാഘാതം മൂലം യുവാക്കളിൽ മരണനിരക്ക് വർധിക്കുന്നു; അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

ബെംഗളൂരു: ഹൃദയാഘാതം മൂലം യുവാക്കളിൽ മരണനിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന സർക്കാർ. ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന വിദഗ്ധ സംഘത്തിനാണ് അന്വേഷണച്ചുമതല. ഹൃദയാഘാതങ്ങൾ മൂലമുള്ള മരണവും ഇതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളും കഴിഞ്ഞ മൂന്ന് വർഷങ്ങളായി യുവാക്കളില്‍ വർധിച്ചുവരികയാണ്.

കോവിഡ് വാക്സിന്റെ പാര്‍ശ്വഫലങ്ങളാണ് ഈ സാഹചര്യത്തിനു കാരണമെന്ന് അഭ്യൂഹങ്ങളുണ്ട്. വിഷയത്തില്‍ കൃത്യമായ പഠനവും ഗവേഷണവും നടത്തി റിപ്പോര്‍ട്ടും നിര്‍ദേശവും ഉള്‍പ്പെടെ സമര്‍പ്പിക്കാന്‍ വിദഗ്ധ സംഘത്തിന് മുഖ്യമന്ത്രി സിദ്ധരാമയ്യ നിര്‍ദേശം നല്‍കി. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രാജാറാം തല്ലൂര്‍ മുഖ്യമന്ത്രിക്കയച്ച ഇമെയിലാണ് ഇത്തരമൊരു അന്വേഷണത്തിനും പഠനത്തിനും കാരണമായത്.

കോവിഡുമായി ബന്ധപ്പെട്ടുള്ള സംശയങ്ങള്‍ പൊതുജനങ്ങള്‍ക്കിടയില്‍ വര്‍‍ധിക്കുന്നുണ്ട്. യുവാക്കളിലുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ക്ക് കോവിഡുമായി ബന്ധമുണ്ടോയെന്ന് പരിശോധിച്ച് ഉറപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും രാജാറാം ആവശ്യപ്പെട്ടിരുന്നു.

TAGS: HEART ATTACK
SUMMARY: Expert panel to probe rising sudden deaths in Karnataka

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *