കല്‍ക്കരി ഖനിയില്‍ സ്ഫോടനം; തൊഴിലാളികളടക്കം ഏഴ് പേര്‍ക്ക് ദാരുണാന്ത്യം

കല്‍ക്കരി ഖനിയില്‍ സ്ഫോടനം; തൊഴിലാളികളടക്കം ഏഴ് പേര്‍ക്ക് ദാരുണാന്ത്യം

കൊല്‍ക്കത്ത: പശ്ചിമബംഗാളിനെ നടുക്കി കല്‍ക്കരി ഖനി അപകടം. കല്‍ക്കരി ഖനനത്തിനിടെ ഉണ്ടായ സ്ഫോടനത്തില്‍ തൊഴിലാളികളടക്കം ഏഴ് പേർ മരിച്ചു. നിരവധിപേർക്ക് പരുക്കേറ്റതായാണ് വിവരം. രക്ഷാപ്രവർത്തനം തുടരുകയാണ്. ബിർഭൂം ജില്ലയിലെ ലോക്പൂർ മേഖലയില്‍ പ്രവർത്തിക്കുന്ന ഖനിയില്‍ അപകടമുണ്ടായത്.

സ്‌ഫോടനത്തില്‍ വാഹനങ്ങള്‍ക്കും കേടുപാടുകളുണ്ടായി. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. കല്‍ക്കരി ഖനനത്തിനിടെയാണ് ഗംഗാറാംചാക് മൈനിംഗ് പ്രൈവറ്റ് ലിമിറ്റഡെന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഖനിയില്‍ അപകടമുണ്ടായത്. സ്ഫോടന കാരണം കണ്ടെത്താൻ പരിശോധന ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷവും പശ്ചിമ ബംഗാളില്‍ കല്‍ക്കരി ഖനിയില്‍ അപകടമുണ്ടായിരുന്നു.

TAGS : WEST BENGAL | BLAST
SUMMARY : Explosion in coal mine; Seven people including workers died

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *