കൊച്ചി വ്യവസായ മേഖലയിൽ പൊട്ടിത്തെറി; ഒരാൾ കൊല്ലപ്പെട്ടു, മൂന്ന് പേർക്ക് പരുക്ക്

കൊച്ചി വ്യവസായ മേഖലയിൽ പൊട്ടിത്തെറി; ഒരാൾ കൊല്ലപ്പെട്ടു, മൂന്ന് പേർക്ക് പരുക്ക്

കൊച്ചി: എടയാർ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയിലുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. ഒഡീഷ സ്വദേശിയാണ് മരിച്ചതെന്നാണ് വിവരം. മൂന്ന് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരും അന്യസംസ്ഥാന തൊഴിലാളികളാണെന്നാണ് അറിയാൻ കഴിയുന്നത്.

മൃഗക്കൊഴുപ്പ് സംസ്‌കരിക്കുന്ന കമ്പനിയിലാണ് പൊട്ടിത്തെറിയുണ്ടായത്. കുക്കര്‍ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഇതല്ല അര്‍ധരാത്രിയില്‍ കമ്പനിയില്‍ നടന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ മര്‍ദം താങ്ങാനാകാതെ ചേംബര്‍ പൊട്ടിത്തെറിച്ചെന്ന് മറ്റൊരു കൂട്ടരും പറയുന്നുണ്ട്. പോലീസ് സംഭവസ്ഥലത്തെത്തി പരിശോധനകള്‍ തുടരുകയാണ്.

ഇന്നലെ രാത്രി 11.30 മണിയോടയായിരുന്നു സംഭവം ഉണ്ടായത്. പരിക്കേ​റ്റ മൂന്ന് പേരെയും കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാ​റ്റി.സംഭവത്തെക്കുറിച്ച് അധികൃതർ അന്വേഷണമാരംഭിച്ചു.
<BR>
TAGS : BLAST | KOCHI
SUMMARY : Explosion in Kochi industrial sector. One person was killed and three others were injured

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *