ബനശങ്കരി മുതൽ നൈസ് റോഡ് വരെ എക്സ്പ്രസ് വേ നിർമിക്കാൻ പദ്ധതി

ബനശങ്കരി മുതൽ നൈസ് റോഡ് വരെ എക്സ്പ്രസ് വേ നിർമിക്കാൻ പദ്ധതി

ബെംഗളൂരു: ബനശങ്കരിയെ നൈസ് റോഡുമായി ബന്ധിപ്പിക്കുന്നതിന് എക്സ്പ്രസ് വേ പദ്ധതിയുമായി ബിബിഎംപി. പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡിപിആർ) ഉടൻ തയ്യാറാക്കുമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു.

1200 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. കനകപുരയിലേക്കും റോഡ് കണക്റ്റിവിറ്റി നൽകുന്നതാണ് പുതിയ പദ്ധതി. നഗരത്തെ ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളിലൊന്നാണ് കനകപുര റോഡെന്ന് തുഷാർ ഗിരിനാഥ് പറഞ്ഞു. ഇതുവഴിയുള്ള ഗതാഗതക്കുരുക്ക് രൂക്ഷമായത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

മെട്രോ റെയിൽ ഇതുവഴി കടന്നുപോകുന്നതിനാൽ ഗ്രേഡ് സെപ്പറേറ്റർ നിർമിക്കാൻ പ്രയാസമാണ്. ഇക്കാരണത്താൽ, ബദൽ ക്രമീകരണം നടത്തേണ്ടത് ആവശ്യമാണ്. പാതയ്ക്ക് സമാന്തരമായി പോകുന്ന ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡിൻ്റെ (ബിഡബ്ല്യുഎസ്എസ്ബി) പൈപ്പ് ലൈൻ റോഡിൽ പുതിയ മേൽപ്പാലം നിർമ്മിച്ചാൽ കനകപുര റോഡിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാനാകും.

ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കാനും സാധ്യതാ റിപ്പോർട്ടും വിശദമായ പ്രോജക്ട് റിപ്പോർട്ടും തയ്യാറാക്കാനും ചീഫ് എഞ്ചിനീയറോട് (ബിബിഎംപി പ്ലാനിംഗ് സെൻ്റർ) നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മേൽപ്പാലത്തിൻ്റെ ഡിപിആർ തയ്യാറാക്കാൻ ടെൻഡർ വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു.

TAGS: BENGALURU | EXPRESSWAY
SUMMARY: Rs 1,200-cr expressway to connect Banashankari with NICE Road soon

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *