ഇന്ന് അതിതീവ്രമഴ: 11 ജില്ലകളിൽ റെഡ് അലര്‍ട്ട്

ഇന്ന് അതിതീവ്രമഴ: 11 ജില്ലകളിൽ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: കാലവർഷം അതിശക്തമായതോടെ തിങ്കളാഴ്ച സംസ്ഥാനമാകെ തീവ്രമോ അതിതീവ്രമോ ആയ മഴപെയ്യാം. 11 ജില്ലകൾക്ക് അതിതീവ്രമഴയ്ക്കുള്ള  റെഡ് അലര്‍ട്ട് നൽകി. മൂന്ന് ജില്ലകൾക്ക് തീവ്രമഴയ്ക്കുള്ള ഓറഞ്ച് മുന്നറിയിപ്പാണ് നല്‍കിയത്. ഈ മാസം 30 വരെ അതിശക്തമായ മഴ തുടരും.

ചൊവ്വാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്. ഇത് മഴ കൂടുതൽ വ്യാപകമാക്കും. ജൂൺ ആദ്യവാരംവരെ മഴ തുടരാനാണ് സാധ്യത. കേരളതീരത്ത് തിരമാലകൾ മൂന്നുമുതൽ 4.2 മീറ്റർവരെ ഉയരാനും കടലേറ്റത്തിനും സാധ്യതയുണ്ട്. മിക്ക ജില്ലകളിലും ഖനനപ്രവർത്തനവും മലയോരങ്ങളിലേക്കുള്ള വിനോദസഞ്ചാരവും വിലക്കിയിട്ടുണ്ട്.
<br>
TAGS : HEAVY RAIN KERALA
SUMMARY : Extremely heavy rain today: Red alert in 11 districts

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *