നേരിട്ടത് കടുത്ത മത്സരം, ജനവിധി വിനയത്തോടെ അംഗീകരിക്കുന്നു; രാജീവ് ചന്ദ്രശേഖർ

നേരിട്ടത് കടുത്ത മത്സരം, ജനവിധി വിനയത്തോടെ അംഗീകരിക്കുന്നു; രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം : തിരുവനന്തപുരത്ത് നേരിട്ടത് കടുത്ത മത്സരമെന്ന് കേന്ദ്ര മന്ത്രിയും എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ രാജീവ് ചന്ദ്രശേഖര്‍. പോസിറ്റീവ് പ്രചാരണമാണ് തിരുവനന്തപുരത്ത് നടത്തിയതെന്നും ജനവിധി വിനയത്തോടെ അംഗീകരിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ മാധ്യങ്ങളോട് പ്രതികരിച്ചു.

ബിജെപിയുടെ വോട്ട് വിഹിതം കൂട്ടാനായി. തിരുവനന്തപുരത്ത് തന്നെ തുടരുമെന്നും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കൂടെ ഉണ്ടാകുമെന്നും രാജീവ് പറഞ്ഞു.

ദേശീയതലത്തില്‍ പ്രതീക്ഷക്കൊത്ത ജയം ഉണ്ടായില്ല. എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കും. തൃശൂരില്‍ സുരേഷ് ഗോപി ജയിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
<BR>
TAGS : RAJEEV CHANDRASEKHAR. ELECTION 2024,
SUMMARY : Faced with fierce competition, the mandate is humbly accepted; Rajeev Chandrasekhar

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *