ഫെയ്മ ഇടപെടൽ; എൻആർകെ ഇൻഷുറൻസ് പദ്ധതിയിൽ ചേരാനുള്ള രേഖകൾ ലഘൂകരിച്ചു

ഫെയ്മ ഇടപെടൽ; എൻആർകെ ഇൻഷുറൻസ് പദ്ധതിയിൽ ചേരാനുള്ള രേഖകൾ ലഘൂകരിച്ചു

ബെംഗളൂരു: കേരളത്തിന് പുറത്തുള്ള മലയാളികൾക്ക് നോർക്ക റൂട്ട്‌സ് നൽകി വരുന്ന എൻആർകെ ഇൻഷുറൻസ് പദ്ധതിയിൽ ചേരാനുള്ള അപേക്ഷയ്ക്കുള്ള രേഖകൾ ലഘൂകരിച്ചു. നോർക്ക റസിഡൻറ്‌സ്‌ വൈസ് ചെയർമാൻ ശ്രീരാമകൃഷ്ണൻ, സിഇഒ അജിത് കോളശേരി എന്നിവർക്ക് ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മറുനാടൻ മലയാളീസ് അസോസിയേഷൻസ് (ഫെയ്മ) ഭാരവാഹികൾ നൽകിയ നിവേദനത്തെത്തുടർന്നാണ് നടപടി.

പദ്ധതിയിൽ അപേക്ഷിക്കുമ്പോൾ കേരളത്തിന് പുറത്തുള്ള മേൽവിലാസം തെളിയിക്കുന്ന രേഖയായി ആധാർ കാർഡ് / റേഷൻകാർഡ് മറ്റുരേഖകൾ സമർപ്പിക്കണം എന്നായിരുന്നു നിബന്ധന. എന്നാൽ പലപ്പോഴും ഈ രേഖകൾ ലഭിക്കാൻ പ്രായോഗികമായി ബുദ്ധിമുട്ടുള്ളതിനാൽ പലർക്കും അപേക്ഷിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ഇതിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് ഫെയ്മ ദേശീയ ജനറൽ സെക്രട്ടറി റജികുമാർ, മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറി പി.പി. അശോകൻ എന്നിവരുടെ നേതൃത്വത്തിൽ നിവേദനം നൽകിയത്.

നിവേദനം പരിഗണിച്ച നോർക്ക അപേക്ഷ സമർപ്പിക്കുന്നവർക്ക് സംസ്ഥാനത്തെ ചുമതലവഹിക്കുന്ന എൻആർകെ ഡിവലപ്പ്മെന്റ് ഓഫീസർമാർ നൽകുന്ന കേരളത്തിന് പുറത്ത് താമസിക്കുന്നുവെന്നുള്ള സാക്ഷ്യപത്രം മതിയാകും എന്ന് തീരുമാനിച്ചു. ഇത് പ്രകാരം കേരളത്തിന് പുറത്ത് താമസിക്കുന്ന മലയാളികൾക്ക് ആധാർ കാർഡ് /റേഷൻ കാർഡ് ഇല്ലെങ്കിലും പദ്ധതിയിൽ ചേരാൻ അവസരം ലഭിക്കും. ഈ അവസരം ഇന്ത്യയിലെ എല്ലാ പ്രവാസി സംഘടനകളും വ്യക്തികളും പ്രയോജനപ്പെടുത്തണമെന്ന് ഫെയ്മ അഖിലേന്ത്യാ പ്രസിഡന്റ് എം.പി. പുരുഷോത്തമൻ, വർക്കിങ് പ്രസിഡന്റ് കെ.വി.വി. മോഹനൻ എന്നിവർ അറിയിച്ചു.
<BR>
TAGS : FAIMA | NORKA ROOTS
SUMMARY : FAIMA intervention; Documents to join NRK Insurance scheme simplified

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *