ലഹരിക്കെതിരെ ഫെയ്മ കർണാടക ലഹരി വിരുദ്ധ ഫോറം
Screenshot

ലഹരിക്കെതിരെ ഫെയ്മ കർണാടക ലഹരി വിരുദ്ധ ഫോറം

ബെംഗളൂരു: ഫെഡറേഷന്‍ ഓഫ് മറുനാടന്‍ മലയാളി അസോസിയേഷന്‍സ് (ഫെയ്മ) കര്‍ണാടകയുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ഫോറത്തിന് രൂപം നല്‍കി. യോഗത്തില്‍ ഫെയ്മ കര്‍ണാടക പ്രസിഡന്റ് റജികുമാര്‍ അധ്യക്ഷത വഹിച്ചു.

വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ പ്രചരണവും പ്രതിരോധവും തീര്‍ക്കാനുള്ള മലയാളികളുടെ കൂട്ടായ്മയായി വളര്‍ത്തിയെടുക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഫെയ്മ കര്‍ണാടക സെക്രട്ടറി ജെയ്‌ജോ ജോസഫ്, ട്രഷറര്‍ ബി അനില്‍ കുമാര്‍ എന്നിവര്‍ പറഞ്ഞു.

ലോകകേരള സഭാഗങ്ങള്‍, മലയാളി സംഘടനാ ഭാരവാഹികള്‍, പ്രതിനിധികള്‍ എന്നിവരും അംഗങ്ങള്‍ ആയ ഫോറത്തില്‍ നിയമ വിദഗ്ധര്‍, ഡോക്ടര്‍മാര്‍, കൗണ്‍സിലര്‍ മാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, വളന്റിയര്‍മാര്‍ എന്നിവരുടെയും സേവനം ഉണ്ടാകും.

പദ്ധതിയുടെ ഭാഗമായി ലഹരി വിരുദ്ധ പ്രചരണം, ബോധവല്‍ക്കരണം, പുനരധിവാസത്തിന് വേണ്ട സൗകര്യം ഒരുക്കല്‍, നിയമ സഹായം എന്നിവ ലഭ്യമാക്കാന്‍ ആണ് ഉദ്ദേശിച്ചിരിക്കുന്നത്.

ഇത് സംബന്ധിച്ച യോഗത്തില്‍ ലോകകേരള സഭാഗം സി കുഞ്ഞപ്പന്‍, കെ എന്‍ ഇ ട്രസ്റ്റ് പ്രസിഡന്റ് സി ഗോപിനാഥന്‍, കൈരളി കലാ സമിതി സെക്രട്ടറി സുധീഷ് പി കെ, ഇ സി എ മുന്‍ പ്രസിഡണ്ട് ഒ വിശ്വനാഥന്‍, ശ്രീ നാരായണ സമിതി സെക്രട്ടറി എം കെ രാജേന്ദ്രന്‍, കലാ വേദി മുന്‍ പ്രസിഡന്റ് പി വി എന്‍ ബാലകൃഷ്ണന്‍, കേരള എഞ്ചിനീയര്‍സ് അസോസിയേഷന്‍ പ്രസിഡന്റ് അര്‍ജുന്‍ സുന്ദരേശന്‍,തേജസ് ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റീ മധു കലമാനൂര്‍, കെ എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ടി വി നാരായണന്‍, സൗത്ത് ബാംഗ്ലൂര്‍ മലയാളി അസോസിയേഷന്‍ പ്രസിഡണ്ട് അലക്‌സ്, ബാംഗ്ലൂര്‍ മലയാളീസ് അസോസിയേഷന്‍ പ്രസിഡന്റ് സുജയന്‍ നമ്പ്യാര്‍, മലയാളം മിഷന്‍ കര്‍ണ്ണാടക പ്രസിഡണ്ട് കെ ദാമോദരന്‍, നന്മ ബാംഗ്ലൂര്‍ കേരള സമാജം പ്രസിഡന്റ് ഹരിദാസന്‍, ബാംഗ്ലൂര്‍ മലയാളി ഫോറം പ്രസിഡന്റ് ജോജോ പി ജെ, കേരള സമാജം സൗത്ത് വെസ്റ്റ് പ്രസിഡണ്ട് അഡ്വ പ്രമോദ്, നന്മ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രസിഡന്റ് ജിതേഷ് അമ്പാടി തുടങ്ങി വിവിധ സംഘടനാ ഭാരവാഹികള്‍ സംബന്ധിച്ചു.

ഫെയ്മ കര്‍ണാടക സംഘടിപ്പിച്ച വിഷു കൈനീട്ടം പരിപാടിയുടെ ഭാഗമായാണ് ഈ പദ്ധതിക്ക് തുടക്കമിട്ടത്.
ഹെല്പ് ലൈന്‍ നമ്പര്‍ +91 99725 99246, 9845222688 , +91 98450 15527

ഇമെയിൽ:- [email protected]
<br>
TAGS : FAIMA |
SUMMARY : FAiMA Karnataka Anti-Drug Forum Against Drug use

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *