ട്രെയിനുകളിൽ വ്യാജ ബോംബ് ഭീഷണി; ഒരാൾ കസ്റ്റഡിയിൽ

ട്രെയിനുകളിൽ വ്യാജ ബോംബ് ഭീഷണി; ഒരാൾ കസ്റ്റഡിയിൽ

തിരുവനന്തപുരം: പാലക്കാട് മുതൽ തിരുവനന്തപുരം വരെയുള്ള ട്രെയിനുകളിൽ വ്യാജ ബോംബ് ഭീഷണി മുഴക്കിയ ആൾ പോലീസ് കസ്റ്റഡിയിൽ. പത്തനംതിട്ട കോയിപ്പുറം സ്വദേശി ഹരിലാൽ ആണ് പിടിയിലായത്. മദ്യലഹരിയിലാണ് ഇയാൾ ബോംബ് ഭീഷണി മുഴക്കിയതെന്ന് പോലീസ്പറഞ്ഞു. റെയിൽവേ സ്റ്റേഷനിലെ തട്ടുകടയിൽ ജോലിക്ക് വന്നയാളാണ് ഹരിലാൽ എന്നാണ് പോലീസ് നൽകുന്ന വിവരം.

ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് എറണാകുളം പോലീസ് കൺട്രോൾ റൂമിലേക്ക് ടെലിഫോൺ സന്ദേശം എത്തുന്നത്. ട്രെയിനുകളിൽ ചിലതിൽ ബോംബ് വെച്ചിട്ടുണ്ട് എന്നായിരുന്നു സന്ദേശം. സൈബർ സെൽ നടത്തിയ പരിശോധനയിലാണ് ഹരിലാൽ എന്നയാളുടെ ഫോണിൽ നിന്നാണ് സന്ദേശം എത്തിയത് എന്ന് കണ്ടെത്തിയത്. ഹരിലാലിനെ കുറിച്ച് പോലീസ് വിശദമായി അന്വേഷിച്ചു. ഇയാൾ നേരത്തെ ചില കേസുകളിൽ പ്രതിയായിരുന്നു. റാന്നി സ്വദേശിയെങ്കിലും പത്തനംതിട്ട കോഴഞ്ചേരിക്ക് സമീപത്താണ് ഇയാൾ താമസിക്കുന്നത്.

ഭീഷണിയെ തുടർന്ന് ട്രെയിനുകളിൽ പരിശോധന നടത്തിവരികയാണ്. എല്ലാ റെയിൽവേ സ്റ്റേഷനുകളിലേക്കും ജാഗ്രത നിർദ്ദേശം നൽകിയിരുന്നു. സംസ്ഥാനത്താകെ എല്ലാ ട്രെയിനുകളിലും പരിശോധന നടത്തുകയാണ്.
<br>
TAGS : FAKE BOMB THREAT | TRAIN
SUMMARY : Fake bomb threat on train; One is in custody

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *