ഒന്നരക്കോടി രൂപയുടെ വ്യാജ ഉത്പന്നങ്ങൾ പിടികൂടി

ഒന്നരക്കോടി രൂപയുടെ വ്യാജ ഉത്പന്നങ്ങൾ പിടികൂടി

ബെംഗളൂരു: ബെംഗളൂരുവിൽ ഒന്നരക്കോടി രൂപ വിലമതിക്കുന്ന വ്യാജ ഉത്പന്നങ്ങൾ പിടികൂടി. ഒറിജിനൽ ബ്രാൻഡുകളുടെ വ്യാജ ഉത്പന്നങ്ങൾ വിൽക്കുന്ന കടയിൽ നടത്തിയ റെയ്ഡിലാണ് 1.58 കോടി വിലമതിക്കുന്ന വസ്തുക്കൾ പിടിച്ചെടുത്തത്. രാജരാജേശ്വരി നഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ബിഇഎംഎൽ ലേഔട്ടിലാണ് സംഭവം. കടയുടമ നരസിംഹരാജുവിനെ (38) സെൻട്രൽ ക്രൈം ബ്രാഞ്ച് പോലീസ് കസ്റ്റഡിയിലെടുത്തു.

നൈക്ക്, പ്യൂമ, ടോമി ഹിൽഫിഗർ, അണ്ടർ ആർമർ, സാറ തുടങ്ങി എല്ലാ പ്രമുഖ ബ്രാൻഡുകളുടെയും വ്യാജ ഉത്പന്നങ്ങൾ കടയിൽ വിൽപനക്കായി സൂക്ഷിച്ചിരുന്നു. ഒറിജിനൽ സാധനങ്ങളാണെന്ന് ഉപഭോക്താക്കളെ വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തുകയായിരുന്നു ഇയാളെന്ന് പോലീസ് പറഞ്ഞു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സിസിബിയുടെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം കടയിൽ റെയ്ഡ് നടത്തിയത്. നരസിംഹരാജുവിന് ഉത്പന്നങ്ങൾ വിതരണം ചെയ്തവർക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

TAGS: BENGALURU UPDATES | ARREST
SUMMARY: Fake branded products worth 1.58 crore seized

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *