എസ്എസ്എൽസി ചോദ്യപേപ്പറിന്റെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചതായി പരാതി

എസ്എസ്എൽസി ചോദ്യപേപ്പറിന്റെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചതായി പരാതി

ബെംഗളൂരു: എസ്എസ്എൽസി ചോദ്യപേപ്പറിന്റെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചതായി പരാതി. സമൂഹമാധ്യമങ്ങൾ വഴിയാണ് വ്യാജ ചോദ്യപേപ്പർ കോപ്പികൾ പ്രചരിപ്പിച്ചത്. മാർച്ച്‌ 21നാണ് പരീക്ഷ ആരംഭിക്കുന്നത്. ഇതിന് മുമ്പായാണ് വിദ്യാർഥികൾ വ്യാജ ചോദ്യപേപ്പർ കണ്ടെത്തിയത്.

ഇതേതുടർന്ന് വിവരം വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. കന്നഡ പരീക്ഷയുടെ ചോദ്യപേപ്പറാണ് പ്രചരിച്ചത്. സംഭവത്തിൽ പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ശ്രീഷൈൽ ബിരാദാർ കോപ്പാൾ ടൗൺ പോലീസിൽ പരാതി നൽകി.

TAGS: BENGALURU | QUESTION PAPER LEAKE
SUMMARY: Fake SSLC question paper shared on social media, complaint filed

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *