എമ്പുരാന്റെ വ്യാജ പതിപ്പ് പിടികൂടി; ജനസേവന കേന്ദ്രത്തിലെ ജീവനക്കാരി കസ്റ്റഡിയില്‍

എമ്പുരാന്റെ വ്യാജ പതിപ്പ് പിടികൂടി; ജനസേവന കേന്ദ്രത്തിലെ ജീവനക്കാരി കസ്റ്റഡിയില്‍

കണ്ണൂർ: എമ്പുരാന്റെ വ്യാജപതിപ്പ് പിടികൂടി. കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശി പ്രേമന്റെ ഉടമസ്ഥതയിലുള്ള ജനസേവന കേന്ദ്രത്തില്‍ നിന്നാണ് വ്യാജപതിപ്പ് പിടികൂടിയത്. ലാപ് ടോപ്പുകളും ഹാർഡ് ഡിസ്‌കും പോലീസ് പിടിച്ചെടുത്തു. ജനസേവന കേന്ദ്രത്തിലെ ജീവനക്കാരി കീരിയാട് സ്വദേശി രേഖയെ പോലീസ് കസ്റ്റഡിയിലെടുത്തു.

എമ്പുരാന്റെ വ്യാജ പതിപ്പ് പുറത്തിറങ്ങിയതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇവിടെ നിന്ന് വ്യാജ പതിപ്പ് പെൻഡ്രൈവില്‍ കോപ്പി ചെയ്തു നല്‍കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്.

TAGS : EMPURAN
SUMMARY : Fake copy of Empuraan seized; Jana Seva Kendra employee in custody

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *