വ്യവസായിയുടെ വീട്ടിൽ ഇഡി ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിപ്പ്; ലക്ഷങ്ങൾ തട്ടിയെടുത്തു

വ്യവസായിയുടെ വീട്ടിൽ ഇഡി ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിപ്പ്; ലക്ഷങ്ങൾ തട്ടിയെടുത്തു

ബെംഗളൂരു: വ്യവസായിയുടെ വീട്ടിൽ ഇഡി ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിപ്പ് നടത്തി ആറംഗ സംഘം. ദക്ഷിണ കന്നഡയിലെ ബന്ത്‌വാൾ കൊളനാട് സ്വദേശി ഹാജി എൻ. സുലൈമാന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം തട്ടിപ്പ് നടന്നത്. റെയ്ഡ് എന്ന പേരിൽ രണ്ടര മണിക്കൂറോളം തങ്ങിയ സംഘം ഇവിടെ നിന്ന് കണ്ടെത്തിയ 30 ലക്ഷം രൂപയുമായി കടന്നുകളയുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തു.

മംഗളൂരു സിംഗാരി ബീഡി വർക്ക്‌സ് സ്ഥാപനത്തിന്റെ ഉടമയാണ് ഹാജി സുലൈമാൻ. കഴിഞ്ഞ ദിവസം രാവിലെ 8.10ഓടെയാണ് ആറംഗ സംഘം മാരുതി സുസികി എർട്ടിഗയിൽ വീട്ടിലെത്തിയത്. കൂട്ടത്തിൽ ഒരാൾ സെർച്ച് വാറന്റ് കാണിച്ചു. തുടർന്ന് വീട്ടിലുണ്ടായിരുന്ന അഞ്ച് മൊബൈൽ ഫോണുകൾ പിടിച്ചെടുക്കുകയും ചെയ്തു.

വീടിന്റെ മുൻവാതിലും പിൻവാതിലുമെല്ലാം അടയ്ക്കുകയും വീട്ടുകാർ പുറത്തിറങ്ങുന്നതു തടയുകയും ചെയ്തു. സുലൈമാന്റെ മുറിയിൽ കടന്നും പരിശോധന തുടർന്ന സംഘം അലമാരയിൽ സൂക്ഷിച്ചിരുന്ന 30 ലക്ഷം രൂപ പിടിച്ചെടുത്തു. ബെംഗളൂരു ഇഡി ഓഫീസിലെത്തി പണത്തിന്റെ രേഖകൾ നൽകാനായിരുന്നു ഇവർ നിർദേശിച്ചത്.

ഇവരെ ഹാജി സുലൈമാൻ കാറിലും മകൻ മുഹമ്മദ് ഇഖ്ബാൽ ബൈക്കിലും പിന്തുടർന്നെങ്കിലും അൽപദൂരം കഴിഞ്ഞ് ഇവർ മറ്റൊരു വഴിയിലൂടെ വെട്ടിച്ചു രക്ഷപ്പെടുകയായിരുന്നു. ഇതോടെയാണ് തങ്ങൾ കബളിപ്പിക്കപ്പെടുകയായിരുന്നുവെന്ന് ഇവർ തിരിച്ചറിയുന്നത്. പിന്നാലെ മകൻ മുഹമ്മദ് ഇഖ്ബാൽ വിട്ടൽ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.

TAGS: KARNATAKA | FAKE RAID
SUMMARY: Fraudsters posing as ED officials loot ₹30 lakh in fake raid at house

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *