വിദ്യാർഥികളുടെ വിവരം ആവശ്യപ്പെട്ട് സർവകലാശാകൾക്ക് വ്യാജ ഇ-മെയിൽ; പരാതി നൽകി സ്വിഗ്ഗി

വിദ്യാർഥികളുടെ വിവരം ആവശ്യപ്പെട്ട് സർവകലാശാകൾക്ക് വ്യാജ ഇ-മെയിൽ; പരാതി നൽകി സ്വിഗ്ഗി

ബെംഗളൂരു: വിദ്യാർഥികളുടെ വിവരം ആവശ്യപ്പെട്ട് സ്വിഗ്ഗിയുടെ പേരിൽ സർവകലാശാകൾക്ക് വ്യാജ ഇ-മെയിലുകൾ ലഭിച്ചതായി പരാതി. വൈറ്റ്ഫീൽഡ് സിഇഎൻ പോലീസ് സ്റ്റേഷനിൽ ഇത് സംബന്ധിച്ച് സ്വിഗ്ഗി പ്രതിനിധി പരാതി നൽകി. ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി, ലയോള യൂണിവേഴ്‌സിറ്റി, ദയാനന്ദ് സാഗർ ഡീംഡ്-ടു-ബി യൂണിവേഴ്‌സിറ്റി, ന്യൂ ഹൊറൈസൺ എന്നിവയുൾപ്പെടെ 17 സ്വകാര്യ സർവകലാശാലകളിലേക്കാണ് സ്വിഗ്ഗിയുടെ പേരിൽ ഇമെയിലുകൾ ലഭിച്ചത്.

സ്വിഗ്ഗിയിൽ മാനേജരായി ജോലി ചെയ്യുന്ന എൻ ഹർഷിത്, വിക്രം കുമാർ സിംഗ് എന്നിവരാണ് മെയിൽ അയച്ചതെന്ന് പോലീസ് പറഞ്ഞു. ഇമെയിലുകൾ സംബന്ധിച്ച് ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി സ്വിഗ്ഗിയുമായി ബന്ധപ്പെട്ടപ്പോഴാണ് സംഭവം വ്യാജമാണെന്ന് മനസിലായത്. വ്യാജ ഇമെയിൽ ഐഡി ഉപയോഗിച്ച് വിക്രം കുമാർ സിംഗ് കമ്പനിയുടെ പേര് ദുരുപയോഗം ചെയ്ത് ആളുകളെ വഞ്ചിക്കുകയാണെന്ന് സ്വിഗ്ഗി പരാതിയിൽ പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.

TAGS: BENGALURU
SUMMARY: Swiggy lodges complaint against fake emails seeking university students’ details

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *