ബെംഗളൂരു പോലീസ് കമ്മീഷണറുടെ പേരിൽ വ്യാജ ഫെയിസ്ബുക്ക്‌ അക്കൗണ്ട്

ബെംഗളൂരു പോലീസ് കമ്മീഷണറുടെ പേരിൽ വ്യാജ ഫെയിസ്ബുക്ക്‌ അക്കൗണ്ട്

ബെംഗളൂരു: ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ ബി. ദയാനന്ദയുടെ പേരിൽ വ്യാജ ഫെയിസ്ബുക്ക്‌ അക്കൗണ്ട്. ആശുപത്രിയില്‍ ചികിത്സയ്ക്ക് ആവശ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി നിരവധി ആളുകളോട് സാമ്പത്തിക സഹായം ആവശ്യപ്പെട്ട് വ്യാജ അക്കൗണ്ടിൽ നിന്നും സന്ദേശം അയച്ചിട്ടുണ്ട്. 50ലധികം പേർക്കാണ് ഇത്തരത്തിൽ പണം ആവശ്യപ്പെട്ട് സന്ദേശം അയച്ചത്. തട്ടിപ്പുകാർ ഇന്റർനെറ്റിൽ നിന്ന് അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യുകയും പ്രൊഫൈലായും കവർ ഫോട്ടോകളായും ഇത് ഉപയോഗിക്കുകയുമായിരുന്നു.

പണം ആവശ്യപെട്ട് ഇത്തരത്തിൽ സന്ദേശം ലഭിച്ചാൽ ആരും പ്രതികരിക്കരുതെന്നും, ഉടൻ പ്രൊഫൈൽ റിപ്പോർട്ട്‌ ചെയ്യണമെന്നും സിറ്റി പോലീസ് കമ്മീഷണർ നിർദേശിച്ചു. മുൻ ഡിജിപിമാർ, പോലീസ് കമ്മീഷണർമാർ, വിരമിച്ച മറ്റു റാങ്കിലുള്ള ഐപിഎസ് ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെയുള്ളവരുടെ പേരുകളിൽ സമാനമായ വ്യാജ പ്രൊഫൈലുകൾ ഇതിനു മുമ്പും സമൂഹമാധ്യമങ്ങളിൽ സൃഷ്ടിച്ചിരുന്നു. ഇത്തരം തട്ടിപ്പുകളിൽ വീഴരുതെന്നും, ജാഗ്രത പാലിക്കണമെന്നും സിറ്റി പോലീസ് മുന്നറിയിപ്പ് നൽകി.

TAGS: BENGALURU | CYBER CRIME
SUMMARY: Fake Facebook account created in Bengaluru top cop’s name, monetary help sought

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *