ബെംഗളൂരു : മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പേഴ്‌സണൽ സെക്രട്ടറിയാണെന്ന് പറഞ്ഞ് വ്യാജ ഐ.ഡി. കാര്‍ഡ് കാണിച്ച് വിധാൻ സൗധയിൽ പ്രവേശിച്ച ആളെ പോലീസ് അറസ്റ്റ് ചെയ്തു. ധാർവാഡ് സ്വദേശി ശ്രീശൈൽ ജക്കന്നവാറെ (40) ആണ് വിധാൻസൗധ പോലീസ് അറസ്റ്റ് ചെയ്തത്. കാർഡ് വിശദമായി പരിശോധിച്ച ശേഷം വ്യാജമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇങ്ങനെയൊരു തസ്തികയില്ലെന്നും പോലീസ് സ്ഥിരീകരിച്ചു. കഴിഞ്ഞ എട്ട് മാസമായി പലതവണ ഇയാള്‍ വ്യാജ കാര്‍ഡ് ഉപയോഗിച്ച് വിധാൻ സൗധയിൽ പ്രവേശിച്ചതായാണ് വിവരം. സംഭവത്തിൽ വിധാൻ സൗധ പോലീസ് അന്വേഷണമാരംഭിച്ചു.
<BR>
TAGS : ARRESTED | FAKE ID CARD
SUMMARY : Fake I.D. Vidhan entered Soudha with the card; The youth was arrested

Posted inBENGALURU UPDATES LATEST NEWS
