വ്യാജ എസ്എംഎസ്; ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി ഐസിഐസിഐ ബാങ്ക്

വ്യാജ എസ്എംഎസ്; ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി ഐസിഐസിഐ ബാങ്ക്

മുംബൈ: എസ്എംഎസ് അധിഷ്ഠിത തട്ടിപ്പുകളുടെ വര്‍ധിച്ചുവരുന്ന ഭീഷണിയെക്കുറിച്ച് ഉപഭോക്താക്കള്‍ക്ക് ശക്തമായ മുന്നറിയിപ്പുമായി ഐസിഐസിഐ ബാങ്ക്. തട്ടിപ്പ് ലിങ്കുകളിലൂടെ ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നതിന് സൈബര്‍ക്രിമിനലുകള്‍ തട്ടിപ്പ് സന്ദേശങ്ങളെയാണ് ആശ്രയിക്കുന്നത്. ഉപഭോക്താക്കളെ പ്രലോഭിപ്പിക്കുന്ന ഇത്തരം സന്ദേശങ്ങളില്‍ വീഴാതെ ജാഗ്രത പുലര്‍ത്തണമെന്നും ഐസിഐസിഐ ബാങ്ക് അറിയിച്ചു.


‘നിങ്ങള്‍ക്ക് ഒരു ബാങ്കില്‍ നിന്നോ സര്‍ക്കാര്‍ ഏജന്‍സിയില്‍ നിന്നോ ഒരു കമ്പനിയില്‍ നിന്നോ ഒരു സന്ദേശം ലഭിക്കുകയാണെങ്കില്‍, ഔദ്യോഗിക ചാനലുകള്‍ വഴി അവരുമായി ബന്ധപ്പെടുന്നതിലൂടെ അതിന്റെ ആധികാരികത അറിയാന്‍ സാധിക്കും. സന്ദേശത്തില്‍ നല്‍കിയിരിക്കുന്ന കോണ്‍ടാക്റ്റ് വിവരങ്ങള്‍ ഉപയോഗിക്കരുത്’ ബാങ്കിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

ഒടിപി ആവശ്യപ്പെടുന്ന ആരും ഒരു സ്‌കാമര്‍ ആണ്. കമ്പനികള്‍ ഒരിക്കലും നിങ്ങളോട് OTP പങ്കിടാന്‍ ആവശ്യപ്പെടില്ല. സൈബര്‍ തട്ടിപ്പുകള്‍ ഉടന്‍ തന്നെ ദേശീയ സൈബര്‍ ക്രൈമില്‍ cybercrime.gov.inല്‍ റിപ്പോര്‍ട്ട് ചെയ്യുക. അല്ലെങ്കില്‍ 1930 എന്ന ഹെല്‍പ്പ്‌ലൈനില്‍ വിളിക്കുക. ICICI ബാങ്ക് ഒരിക്കലും OTP, പിന്‍ അല്ലെങ്കില്‍ നിങ്ങളുടെ പാസ്വേഡ് എന്നിവയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ആവശ്യപ്പെടുന്നില്ല,’ ബാങ്ക് വ്യക്തമാക്കി.
<BR>
TAGS : ONLINE FRAUD | ICICI BANK
SUMMARY : ICICI Bank warns customers About Fraudulent SMS

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *