‘തുടരും’ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍; നിയമനടപടിക്കൊരുങ്ങി നിര്‍മാതാക്കള്‍

‘തുടരും’ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍; നിയമനടപടിക്കൊരുങ്ങി നിര്‍മാതാക്കള്‍

കൊച്ചി: തുടരും സിനിമയുടെ വ്യാജപതിപ്പും പുറത്ത്. അടുത്തിടെയായി നിരവധി മലയാള ചിത്രങ്ങളും വ്യാജപതിപ്പുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ തിയേറ്ററില്‍ വലിയ വിജയം സ്വന്തമാക്കുന്ന മോഹന്‍ലാല്‍ ചിത്രമായ തുടരുമിന്റെയും വ്യാജപതിപ്പ് പുറത്തിറങ്ങിയിരിക്കുന്നത്. സിനിമ ബോക്‌സ് ഓഫീസില്‍ 100 കോടിയും നേടി മുന്നേറുന്നതിനിടെ വ്യാജപതിപ്പ് പുറത്തിറങ്ങിയത്.

അണിയറപ്രവര്‍ത്തകരിലും സിനിമാലോകത്തും ആശങ്ക പടര്‍ത്തിയിരിക്കുകയാണ്. വ്യാജപതിപ്പിനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് തുടരും നിര്‍മാതാക്കള്‍ അറിയിച്ചിട്ടുണ്ട്. ഒരു വെബ്‌സൈറ്റിലൂടെയാണ് ‘തുടരും’ സിനിമയുടെ വ്യാജപതിപ്പ് പുറത്തു വന്നിരിക്കുന്നത്. ഇതിന്റെ വീഡിയോയും ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വീഡിയോയില്‍ മറ്റ് നിരവധി മലയാള ചിത്രങ്ങളുടെയും വ്യാജപതിപ്പുകള്‍ കാണാന്‍ സാധിക്കും.

അടുത്തിടെ ഒടിടിയില്‍ സ്ട്രീമിങ് ആരംഭിച്ച ചിത്രങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ടെലഗ്രാം ഗ്രൂപ്പുകളിലും ഈ ചിത്രങ്ങളുടെ വ്യാജപതിപ്പുകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം. നേരത്തെ എമ്പുരാന്‍, മാര്‍ക്കോ തുടങ്ങിയ ചിത്രങ്ങളുടെ വ്യാജപതിപ്പുകളും റിലീസിന് തൊട്ടടുത്ത ദിവസങ്ങളിലായി പുറത്തുവന്നിരുന്നു.

ഇത്തരത്തില്‍ പുതിയ സിനിമകളുടെ വ്യാജപതിപ്പുകള്‍ പ്രചരിക്കുന്നത് തടയാൻ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അടുത്തിടെ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി നിയമസംരക്ഷണ സംവിധാനങ്ങളോടൊപ്പം പ്രൊഫഷണല്‍ എത്തിക്കല്‍ ഹാക്കര്‍മാരുടെ ഒരു പ്രത്യേക സംഘത്തെയും അസോസിയേഷന്‍ ചുമതലപ്പെടുത്തിയതായാണ് അറിയിച്ചിരുന്നത്.

TAGS : LATEST NEWS
SUMMARY : Fake version of ‘Thudarum’ on the internet; producers prepare for legal action

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *