കനത്ത മഴയ്ക്കിടെ മതിലിടിഞ്ഞ് അപകടം; മൂന്ന് കുട്ടികള്‍ മരിച്ചു, അഞ്ച് പേര്‍ക്ക് പരുക്ക്

കനത്ത മഴയ്ക്കിടെ മതിലിടിഞ്ഞ് അപകടം; മൂന്ന് കുട്ടികള്‍ മരിച്ചു, അഞ്ച് പേര്‍ക്ക് പരുക്ക്

ന്യൂഡൽഹി: ഗ്രേറ്റർ നോയിഡയിൽ കനത്ത മഴയ്ക്കിടെ നിർമാണത്തിലിരിക്കുന്ന വീടിന്‍റെ മതില്‍ ഇടിഞ്ഞ് അപകടം. മൂന്ന് കുട്ടികൾ മരിച്ചു. അഞ്ച് പേർക്ക് പരിക്ക്. ഇന്നലെ വൈകിട്ട് 7.45 ഓടെയാണ് സംഭവം. തകർന്ന് വീണ മതിലിന്‍റെ അവശിഷ്‌ടങ്ങൾക്കിടയിൽപ്പെട്ട് പരുക്കേറ്റവരാണ് മരിച്ചത്. പോലീസും ബന്ധുക്കളും ചേര്‍ന്ന് ഇവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്നുപേരുടെ ജീവന്‍ രക്ഷിക്കാനായില്ല. എട്ട് കുട്ടികളാണ് അവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങിയത്. അതിൽ മൂന്ന് പേർ മരിച്ചു. പരുക്കേറ്റ മറ്റ് കുട്ടികള്‍ ചികിത്സയിലാണ്.

‘ഇന്നലെ വൈകിട്ട് 7.45 ഓടെയാണ് ദാദ്രിയില്‍ അപകടമുണ്ടായതായി വിവരം ലഭിച്ചതെന്നും ഉടന്‍ പോലീസ് അടക്കമുള്ളവര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെന്നും ഗൗതം ബുദ്ധ നഗർ അഡിഷണൽ ജില്ല മജിസ്‌ട്രേറ്റ് അതുൽ കുമാർ പറഞ്ഞു.8 കുട്ടികളായിരുന്നു കെട്ടിടാവശിഷ്‌ടങ്ങള്‍ക്കിടയില്‍ അകപ്പെട്ടത്. പുറത്തെടുത്ത കുട്ടികള്‍ മൂന്ന് പേര്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നുവെന്നും മറ്റ് കുട്ടികളെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയെന്നും’ അതുൽ കുമാർ പറഞ്ഞു.

തകർച്ചയുടെ കാരണം കണ്ടെത്തുന്നതിനും നിർമാണ സ്ഥലത്ത് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോയെന്ന് ഉറപ്പാക്കുന്നതിനുമായി അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
<BR>
TAGS : RAIN | DELHI | CHILDREN DIED AFTER WALL COLLAPSE
SUMMARY : Falling wall accident during heavy rain; Three children died and five were injured

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *