കുടുംബവഴക്ക് കലാശിച്ചത് കൊലപാതകത്തിൽ, കുട്ടനാട്ടിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു

കുടുംബവഴക്ക് കലാശിച്ചത് കൊലപാതകത്തിൽ, കുട്ടനാട്ടിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു

ആലപ്പുഴ: കുട്ടനാട്ടിൽ കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. രാമങ്കരി വേഴപ്ര ചിറയിൽ അകത്തെപറമ്പിൽ മതിമോൾ (വിദ്യ- 42) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് വിനോദിനെ (50) പോലീസ് കസ്റ്റഡിയിലെടുത്തു.

ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. രാമങ്കരി ജങ്ഷനില്‍ ഹോട്ടല്‍ നടത്തിവരികയായിരുന്നു ദമ്പതികള്‍. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രാമങ്കരി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
<BR>
TAGS : ALAPPUZHA NEWS, FAMILY DISPUTE, MURDER
SUMMARY : Family dispute ends in murder, husband stabs wife to death in Kuttanad

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *