എമ്പുരാൻ റിലീസ് ആഘോഷമാക്കി ആരാധകര്‍; കനത്ത സുരക്ഷയൊരുക്കി പോലീസ്

എമ്പുരാൻ റിലീസ് ആഘോഷമാക്കി ആരാധകര്‍; കനത്ത സുരക്ഷയൊരുക്കി പോലീസ്

മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം എമ്പുരാൻ റിലീസ് ആഘോഷമാക്കി മലയാളികള്‍. കേരളത്തിലെ 750 സ്‌ക്രീനുകള്‍ ഉള്‍പ്പെടെ ആഗോളതലത്തില്‍ റിലീസ് ചെയ്യുന്ന എമ്പുരാന്റെ ആദ്യ ഷോ വ്യാഴാഴ്ച രാവിലെ ആറിന് ആരംഭിച്ചു. കേരളത്തിൽ മാത്രം 750ൽ അധികം സ്ക്രീനുകളിലാണ് എമ്പുരാൻ പ്രദർശനത്തിന് എത്തിയിരിക്കുന്നത്. വന്‍ വിജയം നേടിയ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ.

കൊച്ചിയില്‍ കവിത തിയേറ്ററില്‍ ആദ്യ ഷോ കാണാന്‍ മോഹന്‍ലാലും, പൃഥ്വിരാജും, നിര്‍മാതാവ് ഗോകുലം ഗോപാലനുമടക്കം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ എത്തി. ചിത്രത്തിന്റെ തീമായ കറുത്ത വസ്ത്രങ്ങള്‍ അണിഞ്ഞാണ് അണിയറ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ തിയേറ്ററില്‍ എത്തിയത്. ആരാധകരുടെ തിക്കും തിരക്കും മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ നിയന്ത്രിക്കുന്നതിന് തീയേറ്ററുകളിൽ കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിട്ടുളളത്.

അഡ്വാൻസ് ബുക്കിങിലൂടെ ആദ്യ ദിനം വൻ കളക്ഷൻ നേടിയാണ് എമ്പുരാൻ റിലീസ് ചെയ്യുന്നത്. ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ, സുഭാസ്കരൻ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ്.

എമ്പുരാൻ ബെംഗളൂരുവിൽ 1350 സ്ക്രീനുകളിലാണ് റിലീസ് ചെയ്യുന്നത്. യുഎഇയിലും ജർമനിയിലും റിലീസുണ്ട്‌. ഏറെ തടസ്സങ്ങൾ അതിജീവിച്ചാണ് ഷൂട്ടിങ് പൂർത്തിയാക്കിയതെന്നും അഞ്ഞൂറോളംപേരുള്ള ഷൂട്ടിങ് സംഘത്തെ ലെ ലഡാക്കിൽ എത്തിക്കേണ്ട അവസ്ഥയുണ്ടായെന്നും മോഹൻലാൽ പറഞ്ഞു.
<BR>
TAGS : EMPURAN,
SUMMARY : Fans celebrate Empuraan release; Police provide heavy security

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *