പ്രിയഗായകന് വിട; ഇന്ന് രാവിലെ 10ന് പൊതുദര്‍ശനം, സംസ്‌കാരം നാളെ ചേന്ദമംഗലം തറവാട്ടുവീട്ടില്‍

പ്രിയഗായകന് വിട; ഇന്ന് രാവിലെ 10ന് പൊതുദര്‍ശനം, സംസ്‌കാരം നാളെ ചേന്ദമംഗലം തറവാട്ടുവീട്ടില്‍

തൃശൂർ : മലയാളത്തിന്റെ ഭാവഗായകന്‍ പി ജയചന്ദ്രന്റെ ഭൗതിക ശരീരം ഇന്ന് രാവിലെ എട്ടു മണിയോടെ തൃശൂർ പൂങ്കുന്നത്തെ തറവാട്ടു വസതിയിൽ എത്തിക്കും. രാവിലെ പത്തു മണിയോടെ തൃശൂർ റീജനൽ തിയറ്ററിൽ പൊതുദർശനം. ഉച്ചയ്ക്ക് ഒരു മണിയോടെ വീണ്ടും പൂങ്കുന്നത്തെ തറവാട്ടു വസതിയിൽ കൊണ്ടുവരും. നാളെ രാവിലെ എട്ടു മണിയോടെ പറവൂർ ചേന്ദമംഗലത്തെ പാലിയം തറവാട്ടു വസതിയിലേയ്ക്ക് കൊണ്ടു പോകും. നാളെ വൈകിട്ട് നാലു മണിയോടെയാണ് സംസ്കാരം.

വ്യാഴാഴ്ച രാത്രി ഏഴു മണിക്ക് പൂങ്കുന്നത്തെ വീട്ടില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 7.54 നാണ് മരണം സ്ഥിരീകരിച്ചത്. അര്‍ബുദ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തൃശൂര്‍ അമല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 9 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം ഇന്നലെയാണ് ആശുപത്രി വിട്ടത്. എന്നാല്‍ ഇ​ന്ന​ലെ​ ​രോ​ഗം​ ​ഗു​രു​ത​ര​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് ​വീ​ട്ടി​ൽ​ ​കു​ഴ​ഞ്ഞു​വീ​ണു.​ ​തു​ട​ർ​ന്ന് ​ആ​ശു​പ​ത്രി​യി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും​ ​ജീ​വ​ൻ​ ​ര​ക്ഷി​ക്കാ​നാ​യി​ല്ല.​ ​മ​ര​ണ​സ​മ​യ​ത്ത് ​ഭാ​ര്യ​യും​ ​മ​ക്ക​ളും​ ​കൂ​ടെ​യു​ണ്ടാ​യി​രു​ന്നു.​ ​പൂ​ങ്കു​ന്നം​ ​സീ​താ​റാം​ ​മി​ൽ​ ​ലൈ​നി​ൽ​ ​ഗു​ൽ​ ​മോ​ഹ​ർ​ ​ഫ്ലാ​റ്റി​ലാ​യി​രു​ന്നു​ ​താ​മ​സം.

എ​റ​ണാ​കു​ളം​ ​ര​വി​പു​ര​ത്ത് 1944​ ​മാ​ർ​ച്ച് ​മൂ​ന്നി​ന് ​ര​വി​വ​ർ​മ്മ​ ​കൊ​ച്ച​നി​യ​ൻ​ ​ത​മ്പു​രാന്റെ​യും​ ​പാ​ലി​യ​ത്ത് ​സു​ഭ​ദ്ര​ക്കു​ഞ്ഞ​മ്മ​യു​ടെ​യും​ ​അ​ഞ്ചു​ ​മ​ക്ക​ളി​ൽ​ ​മൂ​ന്നാ​മ​നാ​യി​ ​ജ​ന​നം.​ 1958​ൽ​ ​ആ​ദ്യ​ ​സം​സ്ഥാ​ന​ ​സ്‌​കൂ​ൾ​ ​യു​വ​ജ​നോ​ത്സ​വ​ത്തി​ൽ​ ​മൃ​ദം​ഗ​ത്തി​ൽ​ ​ഒ​ന്നാം​ ​സ്ഥാ​ന​വും​ ​ല​ളി​ത​ഗാ​ന​ത്തി​ൽ​ ​ര​ണ്ടാം​ ​സ്ഥാ​ന​വും​ ​ല​ഭി​ച്ചു.​ ​ല​ളി​ത​ഗാ​ന​ത്തി​ലും​ ​ശാ​സ്ത്രീ​യ​ ​സം​ഗീ​ത​ത്തി​ലും​ ​യേ​ശു​ദാ​സ് ​ആ​യി​രു​ന്നു​ ​ഒ​ന്നാ​മ​ത്.​ ​ഇ​രി​ങ്ങാ​ല​ക്കു​ട​ ​ക്രൈ​സ്റ്റ് ​കോ​ളേ​ജി​ൽ​ ​നി​ന്ന് ​സു​വോ​ള​ജി​യി​ൽ​ ​ബി​രു​ദം​ ​നേ​ടി​യ​ ​ശേ​ഷം​ ​മ​ദ്രാ​സി​ൽ​ ​ഒ​രു​ ​സ്വ​കാ​ര്യ​ ​ക​മ്പ​നി​യി​ൽ​ ​ജോ​ലി​ക്കു​ ​ക​യ​റി.​ ​ച​ല​ച്ചി​ത്ര​ഗാ​നാ​ലാ​പ​ന​ത്തി​ൽ​ ​ശ്ര​ദ്ധേ​യ​നാ​യ​തോ​ടെ​ ​ജോ​ലി​ ​ഉ​പേ​ക്ഷി​ച്ചു.​ ​ഭാ​ര്യ​:​ ​ല​ളി​ത.​ ​മ​ക​ൾ​ ​ല​ക്ഷ്മി.​ ​മ​ക​ൻ​ ​ഗാ​യ​ക​നാ​യ​ ​ദി​ന​നാഥ്. ന​ഖ​ക്ഷ​ത​ങ്ങ​ൾ​ ​ഉ​ൾ​പ്പെ​ടെ​ ​സി​നി​മ​ക​ളി​ലും​ ​ ജയചന്ദ്രൻ അ​ഭി​ന​യി​ച്ചി​ട്ടുണ്ട്.​ ​
<Br>
TAGS : P JAYACHANDRAN
SUMMARY : Farewell to beloved singer; Public viewing at 10 am today, cremation tomorrow at Chendamangalam ancestral home

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *