വൈദ്യുതാഘാതമേറ്റ് കർഷകൻ മരിച്ചു

വൈദ്യുതാഘാതമേറ്റ് കർഷകൻ മരിച്ചു

ബെംഗളൂരു: വൈദ്യുതാഘാതമേറ്റ് കർഷകൻ മരിച്ചു. കലബുർഗി ഹഡഗിൽ ഹരുതി ഗ്രാമത്തിലാണ് സംഭവം. ഖാജപ്പ ഭജൻത്രിയാണ് മരിച്ചത്. വയലിൽ ജോലി ചെയ്യുന്നതിനിടെയാണ് ഖാജപ്പയ്ക്ക് വൈദ്യുതാഘാതമേറ്റത്. ജോലി ചെയ്യുന്നതിനിടെ അബദ്ധത്തിൽ വൈദ്യുത കമ്പിയിൽ ചവിട്ടുകയായിരുന്നു.

ഉടൻ തന്നെ ഭജൻത്രിയെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കലബുറഗി റൂറൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

TAGS: KARNATAKA | FARMER| ELECTROCUTION
SUMMARY: Farmer dies from electric shock in Kalaburagi

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *