മുതലയുടെ ആക്രമണത്തിൽ കർഷകന് കൈപ്പത്തി നഷ്ടപ്പെട്ടു

മുതലയുടെ ആക്രമണത്തിൽ കർഷകന് കൈപ്പത്തി നഷ്ടപ്പെട്ടു

ബെംഗളൂരു: മുതലയുടെ ആക്രമണത്തിൽ കർഷകന് വലത് കൈപ്പത്തി നഷ്ടപ്പെട്ടു. ബാഗൽകോട്ട് അൽമാട്ടി അണക്കെട്ടിനു സമീപമാണ് സംഭവം. ബിലാഗി താലൂക്കിലെ ധരിയപ്പ മേതിയെയാണ് (32) മുതല ആക്രമിച്ചത്. ആയുധപൂജയ്ക്ക് മുന്നോടിയായി കാളയെ കുളിപ്പിക്കാൻ കായലിലേക്ക് കൊണ്ടുപോയപ്പോഴായിരുന്നു സംഭവം. കായലിൽ ഇറങ്ങിയ ധരിയപ്പയെ മുതല ആക്രമിക്കുകയായിരുന്നു.

ഉടൻ തന്നെ ഇയാളെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ധരിയപ്പയുടെ വലത് കൈപ്പത്തി അറ്റുപോയിരുന്നു. ബിലാഗി എംഎൽഎ ജെ ടി പാട്ടീൽ കർഷകനെ ആശുപത്രിയിൽ സന്ദർശിക്കുകയും മതിയായ നഷ്ടപരിഹാരം ഉറപ്പാക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ചെയ്തു.

TAGS: KARNATAKA, ATTACK
SUMMARY: Farmer loses right forearm in crocodile attack

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *