വീണ്ടും കർഷക പ്രതിഷേധം; ഡൽഹി ചലോ മാർച്ചിന് തുടക്കം

വീണ്ടും കർഷക പ്രതിഷേധം; ഡൽഹി ചലോ മാർച്ചിന് തുടക്കം

ന്യൂഡൽഹി: വീണ്ടും ഡൽഹി ചലോ കാൽനട മാർച്ച് ആരംഭിച്ച് കർഷകർ. നൂറോളം കർഷകർ ശംഭു അതിർത്തിയിൽ നിന്നാണ് മാർച്ച് ആരംഭിച്ചത്. കർഷക സംഘടനാ നേതാക്കളായ സർവാൻ സിംഗ് പന്ദേർ, ജഗ്ജിത് സിംഗ് ദല്ലെവാൾ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധ മാർച്ച്.

മിനിമം താങ്ങുവിലയ്ക്ക് (എംഎസ്പി) നിയമപരമായ ഉറപ്പ്, ലഖിംപൂർ ഖേരി അക്രമത്തിൻ്റെ ഇരകൾക്ക് നീതി എന്നിവ ഉൾപ്പെടെ 12 ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷകരുടെ പ്രതിഷേധം. കഴിഞ്ഞ എട്ട് മാസമായി തങ്ങൾ ഇവിടെ ഇരിക്കുകയാണ്. ഇക്കരണത്താലാണ് കാൽനടയായി ഡൽഹിയിലേക്ക് മാർച്ച് ചെയ്യാൻ വീണ്ടും തീരുമാനിച്ചത്. ഖാപ് പഞ്ചായത്തുകളിൽ നിന്നും വ്യാപാരി സമൂഹത്തിലെ അംഗങ്ങളിൽ നിന്നും ഇതിനായി പിന്തുണ ലഭിച്ചിട്ടുണ്ടെന്നും തീരുമാനം വിശദീകരിച്ച് പന്ദർ പറഞ്ഞു.

കേന്ദ്ര സർക്കാരുമായുള്ള ആശയവിനിമയം മാസങ്ങളായി നിലച്ചതിന് ശേഷമാണ് മാർച്ച് നടത്തുന്നത്. ഫെബ്രുവരിയിൽ നാല് റൗണ്ട് ചർച്ചകൾ നടത്തി. എന്നാൽ ഫെബ്രുവരി 18 മുതൽ കൂടുതൽ സംഭാഷണങ്ങളൊന്നും ഉണ്ടായിട്ടില്ല. കർഷകരുടെ ആശങ്കകൾ പരിഹരിക്കുന്നതിന് പുതിയ ചർച്ചകൾക്ക് ആഹ്വാനം ആവശ്യമാണെന്നും പന്ദർ കൂട്ടിച്ചേർത്തു.

TAGS: NATIONAL | DELHI CHALO MARCH
SUMMARY: Punjab farmers to resume Delhi Chalo march on December 6

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *