പെരിയാറിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു

പെരിയാറിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു

കാലടി: മലയാറ്റൂരിൽ കുളിക്കാൻ ഇറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു. മലയാറ്റൂരിൽ നെടുവേലി വീട്ടിൽ ഗംഗ (51), ഏഴു വയസ്സുള്ള മകൻ ധാർമിക് എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് അഞ്ചോടെ വൈശൻകുടി കടവിലായിരുന്നു അപകടം. കടവിൽ കുളിക്കാനിറങ്ങിയ ഇരുവരും ഒഴുക്കിൽപ്പെടുകയായിരുന്നു. പോലീസും അയൽവാസികളും ചേർന്ന് ഇരുവരെയും അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും മരിച്ചു. ഇതേ കടവിൽ രണ്ട് വർഷം മുൻപ്‌ രണ്ട് കുട്ടികൾ മുങ്ങിമരിച്ചിരുന്നു.

ധാർമ്മിക് മലയാറ്റൂർ സെൻ്റ് മേരീസ് എൽ പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്‌. ഗംഗ ഡ്രൈവറാണ്. കോടനാട് പോലീസ് സ്ഥലത്തെത്തി ഇരുവരുടെയും മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അമ്മ: സന്ധ്യ. സഹോദരി: ശ്രീദുർഗ്ഗ.
<BR>
TAGS : DROWNED TO DEATH | ERNAKULAM NEWS
SUMMARY : Father and son drown while bathing in Periyar

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *