പതിനാറുകാരിയായ മകളെ ലൈംഗികാതിക്രമത്തിനിരയാക്കി; അച്ഛൻ അറസ്റ്റിൽ

പതിനാറുകാരിയായ മകളെ ലൈംഗികാതിക്രമത്തിനിരയാക്കി; അച്ഛൻ അറസ്റ്റിൽ

ബെംഗളൂരു: പതിനാറുകാരിയായ മകളെ ലൈംഗികാതിക്രമത്തിനിരയാക്കിയാ അച്ഛൻ അറസ്റ്റിൽ. ഗദഗ് മുളഗുണ്ടിലാണ് സംഭവം. പെൺകുട്ടി ഗർഭിണിയായതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തിൽ അച്ഛൻ രമേശ്‌ (55) ആണ് പിടിയിലായത്. കഴിഞ്ഞ ഒരു വർഷമായി ഇയാൾ കുട്ടിയെ പീഡിപ്പിച്ചിരുന്നു.

കഴിഞ്ഞ ദിവസം വയറുവേദനയെ തുടർന്ന് പെൺകുട്ടി ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് പീഡനവിവരം പുറത്താകുന്നത്. പെൺകുട്ടി ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞ ഡോക്ടർമാർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.

കുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കിയതോടെയാണ് രമേശ്‌ ആണ് ഉത്തരവാദിയെന്ന് പോലീസ് മനസ്സിലാക്കിയത്. പീഡനവിവരം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് രമേശ്‌ ഭീഷണിപ്പെടുത്തിയതായും കുട്ടി പോലീസിനോട് വെളിപ്പെടുത്തി. ഉടൻ തന്നെ ഇയാളെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

TAGS: KARNATAKA | ARREST
SUMMARY: 55-year-old man impregnates 16-year-old daughter, arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *