ബെംഗളൂരു: രാജരാജേശ്വരി നഗര്‍ സ്വര്‍ഗ്ഗറാണി ക്‌നാനായ കാത്തലിക് ഫൊറോന ദേവാലയത്തിലെ ഒരാഴ്ച നീണ്ടുനിന്ന പരിശുദ്ധ ദൈവമാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ സമാപിച്ചു. ഞായറാഴ്ച രാവിലെ 9.30 ന് നടന്ന തിരുനാള്‍ റാസ കുര്‍ബാനയ്ക്ക് ഫാ.സില്‍ജോ ആവണിക്കുന്നേല്‍ മുഖ്യകാര്‍മികത്വം വഹിച്ചു.ഫാ.സിബിച്ചന്‍ പന്തന്മാക്കില്‍, ഫാ. ഫ്രിന്റോ കിഴക്കേകണ്ണന്‍ചിറ, ഫാ. സാര്‍ഗന്‍ കാലായില്‍, ഫാ.ബിനു മുണ്ടയ്ക്കപറമ്പില്‍ എന്നിവര്‍ സഹകാര്‍മികരായി. കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം തിരുനാള്‍ സന്ദേശം നല്‍കി. വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം ദേവാലയത്തിന്റെ രജതജൂബിലി വര്‍ഷം അഭിവന്ദൃ ഗീവര്‍ഗീസ് മാര്‍ അപ്രേം തിരി തെളിയിച്ച് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം, പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദവും സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.
<br>
TAGS : RELIGIOUS

Posted inASSOCIATION NEWS RELIGIOUS
