പനിയും ശ്വാസകോശ അണുബാധയും; മോഹൻലാല്‍ ആശുപത്രി വിട്ടു

പനിയും ശ്വാസകോശ അണുബാധയും; മോഹൻലാല്‍ ആശുപത്രി വിട്ടു

കൊച്ചി: പനിയും ശ്വാസതടസവും അനുഭവപെട്ടതിനെ തുടർന്ന് നടൻ മോഹൻലാല്‍ ആശുപത്രിയില്‍ ചികിത്സതേടി. മോഹൻലാലിനെ ഇന്ന് രാവിലെ പനിയും ശ്വാസതടസവും അനുഭവപെട്ടതിനെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ചികിത്സതേടിയ നടൻ വീട്ടിലേക്ക് മടങ്ങി. അഞ്ചു ദിവസത്തെ വിശ്രമം താരത്തിന് നിർദേശിച്ചിട്ടുണ്ട്.

താരത്തിന്റെ രോഗവിവരം ആശുപത്രി അധികൃതരാണ് പുറത്തുവിട്ടത്. മോഹൻലാലിന്റെ ചികിത്സാ കുറിപ്പ് അധികൃതർ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. മോഹൻലാലിന് ശ്വാസകോശ സംബന്ധമായ അണുബാധയുണ്ടോയെന്ന് സംശയിക്കുന്നതായാണ് റിപ്പോർട്ട്. താരം സുഖം പ്രാപിച്ചുവരുന്നതായി ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.

TAGS : MOHANLAL | FEVER | HOSPITALISED
SUMMARY : Fever and respiratory infections; Mohanlal left the hospital

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *