ചെസ് ചാമ്പ്യൻഷിപ്പ്; ഗുകേഷിന് വേണ്ടി ചൈനീസ് താരം തോറ്റുകൊടുത്തിട്ടില്ലെന്ന് ഫിഡെ

ചെസ് ചാമ്പ്യൻഷിപ്പ്; ഗുകേഷിന് വേണ്ടി ചൈനീസ് താരം തോറ്റുകൊടുത്തിട്ടില്ലെന്ന് ഫിഡെ

ന്യൂഡൽഹി: ഇന്ത്യൻ താരം ഡി. ​ഗുകേഷിന്റെ ലോക ചെസ് ചാമ്പ്യൻഷിപ്പിനെതിരായ ആരോപണങ്ങൾ തള്ളി അന്താരാഷ്ട്ര ചെസ് ഫെഡറേഷൻ (ഫിഡെ). ഗുകേഷിന്റെ ജയത്തിൽ പ്രത്യക അന്വേഷണം വേണമെന്ന് റഷ്യൻ ചെസ് ഫെഡറേഷൻ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഫിഡെയുടെ പ്രതികരണം.

ചൈനീസ് താരം ഡിങ് ലിറനെ തോൽപ്പിച്ചാണ് ഗുകേഷ് കിരീടം നേടിയിരുന്നത്. അവസാന റൗണ്ടിൽ ലിറന്റെ നീക്കങ്ങൾ സംശയാസ്പദമാണെന്നും ഇതേ കുറിച്ച് അന്താരാഷ്ട്ര ചെസ് ഫെഡറേഷൻ (ഫിദെ) അന്വേഷണം നടത്തണമെന്നും റഷ്യൻ ചെസ് ഫെഡറേഷൻ പ്രസിഡന്റ് ആന്ദ്രേ ഫിലറ്റോവ് ആവശ്യപ്പെട്ടിരുന്നു.

ഫൈനൽ റൗണ്ടിലെ കളിയുടെ ഫലം പ്രൊഫഷണലുകളിലും ചെസ് ആരാധകരിലും അമ്പരപ്പുണ്ടാക്കി. നിർണായക മത്സരത്തിൽ ചൈനീസ് താരം നടത്തിയ പിഴവുകൾ ഒരു സാധാരണ കളിക്കാരന് പോലും പറ്റാത്തവയാണ്.

ചൈനീസ് താരം ബോധപൂർവ്വം തോറ്റുകൊടുത്തതാണെന്ന് തോന്നുന്നു. അതുകൊണ്ട് ഈ മത്സരത്തെക്കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. എന്നാൽ നിലവിൽ അത്തരത്തിലൊരു സാധ്യത കണക്കിലെടുത്തിട്ടില്ലെന്നും, ആരോപണങ്ങൾ വ്യക്തമായി അന്വേഷിക്കുമെന്നും ഫിഡെ അറിയിച്ചു.

TAGS: NATIONAL | CHESS
SUMMARY: FIDE rubbishes claims of Ding Liren losing to D Gukesh on purpose at World Chess Championship

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *