ഫിലിം എഡിറ്റർ നിഷാദ് യൂസഫ് മരിച്ച നിലയില്‍

ഫിലിം എഡിറ്റർ നിഷാദ് യൂസഫ് മരിച്ച നിലയില്‍

കൊച്ചി: മലയാള സിനിമയിലെ പ്രശസ്ത എഡിറ്റര്‍ നിഷാദ് യൂസഫ് അന്തരിച്ചു. ബുധനാഴ്ച പുലർച്ചെ രണ്ടോടെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹരിപ്പാട് സ്വദേശിയാണ്. പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

തല്ലുമാല, ഉണ്ട, വൺ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് നിഷാദ്. 2022 -ൽ തല്ലുമാലയുടെ എഡിറ്റിങ്ങിന് മികച്ച ചിത്രസംയോജകനുളള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്.

ചിത്രീകരണം പുരോ​ഗമച്ചികൊണ്ടിരിക്കുന്ന തരുൺ മൂർത്തി-മോഹൻലാൽ ചിത്രം, ബസൂക്ക, വരാനിരിക്കുന്ന ബി​ഗ് ബജറ്റ് ചിത്രം കങ്കുവാ എന്നീ ചിത്രങ്ങളുടേയും എഡിറ്ററാണ്. നേരത്തെ ഏഷ്യാനെറ്റ് ന്യൂസിൽ വീഡിയോ എഡിറ്ററായിരുന്നു. അതിന് ശേഷമാണ് സിനിമ രംഗത്തേക്ക് മാറിയത്.
<BR>
TEAGS : NISHAD YUSUF | DEATH
SUMMARY : Film editor Nishad Yusuf dead

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *