നടുക്കടലില്‍ അനുമതിയില്ലാതെ സിനിമ ഷൂട്ടിങ് നടത്തി; രണ്ട് ബോട്ടുകള്‍ പിടിച്ചെടുത്തു

നടുക്കടലില്‍ അനുമതിയില്ലാതെ സിനിമ ഷൂട്ടിങ് നടത്തി; രണ്ട് ബോട്ടുകള്‍ പിടിച്ചെടുത്തു

കൊച്ചി: സിനിമാ ചിത്രീകരണത്തിന് എത്തിച്ച രണ്ട് ബോട്ടുകള്‍ ഫിഷറീസ് അധികൃതര്‍ പിടിച്ചെടുത്തു. തെലുങ്ക് സിനിമാ ചിത്രീകരണത്തിനായി കടലില്‍ എത്തിച്ചതായിരുന്നു ബോട്ടുകള്‍. അനുമതിയില്ലാതെയാണ് കടലില്‍ ചിത്രീകരണം നടത്തിയത്. ബോട്ടുകള്‍ വൈപ്പിന്‍ ഹാര്‍ബറിലേക്ക് എത്തിച്ചു.

ഷൂട്ടിങ് സംഘത്തില്‍ നിന്നും പിഴയീടാക്കാനാണ് നീക്കം. സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കാതെയാണ് ഷൂട്ടിങ് എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ചെല്ലാനത്ത് ഹാര്‍ബറില്‍ ഷൂട്ട്‌ ചെയ്യാനാണ് അനുമതി വാങ്ങിയത്. എന്നാല്‍ ഷൂട്ടിങ് ഉള്‍ക്കടലിലേക്ക് നീണ്ടു. കടലില്‍ ഷൂട്ട്‌ ചെയ്യാനുള്ള അനുമതി വാങ്ങിയിരുന്നില്ല. ബോട്ടുകള്‍ക്ക് പെര്‍മിറ്റും ഉണ്ടായിരുന്നില്ലെന്നാണ് സൂചന.

TAGS : SHOOTING | BOAT
SUMMARY : The film was shot in the middle of the sea without permission; Two boats were seized

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *