തൊടുപുഴയില്‍ സിനിമാ പ്രവര്‍ത്തകര്‍ക്ക് മര്‍ദനം; കേസെടുത്ത് പോലീസ്

തൊടുപുഴയില്‍ സിനിമാ പ്രവര്‍ത്തകര്‍ക്ക് മര്‍ദനം; കേസെടുത്ത് പോലീസ്

ഇടുക്കി: തൊടുപുഴയില്‍ സിനിമാ പ്രവര്‍ത്തകരെ ഇരുപതംഗ സംഘം ആക്രമിച്ചു. സിനിമാ സെറ്റില്‍ ആര്‍ട്ട് വര്‍ക്കിനെത്തിയ മൂന്ന് പേരെയാണ് സംഘം മര്‍ദിച്ചത്. സംഭവത്തില്‍ തൊടുപുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തൊടുപുഴയില്‍ ചിത്രീകരണം തുടങ്ങുന്ന സിനിമയുടെ ആര്‍ട്ട് വര്‍ക്കിനെത്തിയ കോഴിക്കോട് സ്വദേശി റെജില്‍, തിരുവന്തപുരം സ്വദേശികളായ ജിഷ്ണു, ജയസേനന്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇതില്‍ ജയസേനന്റെ പരുക്ക് ഗുരുതരമാണ്.

തൊടുപുഴയില്‍ വെച്ച്‌ പിക്കപ്പ് വാനിന്റെ ഡ്രൈവറുമായുണ്ടായ വാക്ക് തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. ഇവര്‍ താമസിച്ചിരുന്ന ലോഡ്ജിലെത്തി ഇരുപതംഗ സംഘം മര്‍ദിച്ചെന്നാണ് പരാതി. അക്രമത്തില്‍ പരുക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി.

TAGS : FILM | POLICE CASE
SUMMARY : Film workers beaten up in Thodupuzha; Police registered a case

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *