മോർച്ചറി ഫ്രീസറിൽ ലൈം​ഗീക വീഡിയോ ചിത്രീകരണം: ജീവനക്കാർ അറസ്റ്റിൽ

മോർച്ചറി ഫ്രീസറിൽ ലൈം​ഗീക വീഡിയോ ചിത്രീകരണം: ജീവനക്കാർ അറസ്റ്റിൽ

ലഖ്‌നൗ : ഉത്തർപ്രദേശിലെ നോയിഡയിലെ ആശുപത്രി മോർച്ചറിക്കുള്ളിലെ ഫ്രീസർ റൂമിൽ ജീവനക്കാർ ശാരീരിക ബന്ധത്തിൽ ഏര്‍പ്പെടുന്നതിന്റെ വീഡിയോ ചിത്രീകരണം. സംഭവത്തിൽ മോര്‍ച്ചറിയിലെ ശുചീകരണ തൊഴിലാളിയായ ഷേർ സിങിനെ പോലീസ് അറസ്റ്റ് ചെയ്തു. സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയതോടെ ആരോ​ഗ്യവകുപ്പ് അധികൃതർ പോലീസിൽ പരാതി നൽകുകയായിരുന്നു.

ദൃശ്യങ്ങളിലുള്ളത് മോർച്ചറി ഫ്രീസർ റൂം ജീവനക്കാരൻ ഷേർ സിങാണെന്ന് കണ്ടെത്തി അറസ്റ്റ് ചെയ്തു. വീഡിയോ ചിത്രീകരിച്ച മറ്റ് രണ്ട് ജീവനക്കാരും പോലീസ് പിടിയിലായി. സുരക്ഷാ വീഴ്ച ഉണ്ടായെന്നും സിസിടിവി ക്യാമറകൾ ഉടൻ സ്ഥാപിക്കുമെന്നും നോയിഡ ചീഫ് മെഡിക്കൽ ഓഫീസർ സുനിൽ ശർമ അറിയിച്ചു. പ്രതിയായ ഷേർ സിങിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടെന്നും ഓഫീസർ അറിയിച്ചു.

അതേസമയം, വീഡിയോയിലുള്ള സ്ത്രീ ആരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഒരു മാസം മുൻപാണ് വീഡിയോ ചിത്രീകരിച്ചത് എന്നാണ് പോലീസ് നൽകുന്ന വിവരം. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സമാനമായ വീഡിയോകൾ ചിത്രീകരിച്ചിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുകയാണ്.
<BR>
TAGS : MORTUARY | UTTAR PRADESH
SUMMARY : Filming of sexual video while lying in mortuary freezer: Employees arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *