ചലച്ചിത്ര നിര്‍മ്മാതാവ് ദില്ലി ബാബു അന്തരിച്ചു

ചലച്ചിത്ര നിര്‍മ്മാതാവ് ദില്ലി ബാബു അന്തരിച്ചു

ചെന്നൈ: തമിഴ് ചലച്ചിത്ര നിർമ്മാതാവ് ദില്ലി ബാബു അന്തരിച്ചു. 50 വയസായിരുന്നു. കുറച്ചുനാളായി ആരോഗ്യ പ്രശ്നങ്ങളാല്‍ ചെന്നൈയിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. തിങ്കളാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെയാണ് മരണം സംഭവിച്ചത്. ആക്സസ് ഫിലിം ഫാക്ടറി എന്ന ബാനറില്‍ നിരവധി മിഡ് ബജറ്റ് വിജയ ചിത്രങ്ങള്‍ ഒരുക്കിയ നിർമ്മാതാവാണ് ദില്ലി ബാബു.

2015ല്‍ പുറത്തിറങ്ങിയ ഉറുമീൻ ആയിരുന്നു ആദ്യ ചിത്രം. മരദഗത നാണയം, ഇരവുക്ക് ആയിരം കണ്‍കള്‍, രാക്ഷസൻ, ഓ മൈ കടവുളെ, ബാച്ച്‌ലർ, മിറല്‍, കള്‍വൻ എന്നീ ചിത്രങ്ങള്‍ നിർമ്മിച്ചു. കള്‍വൻ കഴിഞ്ഞ മാസമാണ് റിലീസായത്. 2018 ല്‍ ഇറങ്ങിയ രാക്ഷസന്‍ ആ വര്‍ഷത്തെ തമിഴിലെ സര്‍പ്രൈസ് ഹിറ്റുകളില്‍ ഒന്നായിരുന്നു.

ദില്ലി ബാബു നിര്‍മ്മിച്ച ഏറ്റവും പണം വാരിപ്പടവും ഇതായിരുന്നു. പിന്നീട് വിവിധ ഭാഷകളിലേക്ക് ഇത് റീമേക്ക് ചെയ്തു. ഇദ്ദേഹത്തിന്‍റെ ചെന്നൈയിലെ വസതില്‍ തിങ്കളാഴ്ച പൊതുദർശനത്തിന് വെച്ചു. സംസ്കാരം വൈകിട്ട് നാലരയോടെ നടക്കും എന്നാണ് അടുത്ത ബന്ധുക്കള്‍ അറിയിക്കുന്നത്. വലിയം എന്ന ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കവെയാണ് നിര്‍മ്മാതാവിന്‍റെ വിടവാങ്ങല്‍.

TAGS : PASSANGER | PRODUCER
SUMMARY : Filmmaker Dilli Babu passes away

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *