ധനകാര്യവകുപ്പ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 421 കോടി കൂടി അനുവദിച്ചു

ധനകാര്യവകുപ്പ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 421 കോടി കൂടി അനുവദിച്ചു

തിരുവനന്തപുരം: ധനകാര്യവകുപ്പ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 421 കോടി കൂടി അനുവദിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഈ സാമ്പത്തിക വർഷത്തിലെ പൊതു ആവശ്യ ഫണ്ടില്‍ നിന്നാണ് രണ്ടു ഗഡു തുക കൂടി അനുവദിച്ചത്. ജൂണ്‍, ജൂലൈ മാസങ്ങളിലെ ഗഡുക്കളായി ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി 421 കോടി രൂപയാണ്‌ അനുവദിച്ചത്‌.

ഗ്രാമ പഞ്ചായത്തുകള്‍ക്ക്‌ 299 കോടി കോടി രൂപയും ബ്ലോക്ക്‌ പഞ്ചായത്തുകള്‍ക്ക്‌ 20 കോടിയും, ജില്ലാ പഞ്ചായത്തുകള്‍ക്ക്‌ 14 കോടിയും, മുൻസിപ്പാലിറ്റികള്‍ക്ക്‌ 52 കോടിയും, കോർപറേഷനുകള്‍ക്ക്‌ 36 കോടി രൂപയുമാണ്‌ ലഭിക്കുക.

TAGS : FINANCE DEPARTMENT | KERALA
SUMMARY : The Finance Department has sanctioned another 421 crores to the local bodies

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *