സൈൻബോർഡ്‌ നിയമം ലംഘിച്ചാൽ പിഴ ചുമത്തും

സൈൻബോർഡ്‌ നിയമം ലംഘിച്ചാൽ പിഴ ചുമത്തും

ബെംഗളൂരു: ബെംഗളൂരു രാജ്യാന്തര വിമാനത്താവള റോഡിൽ സൈൻബോർഡ്‌ നിയമം ലംഘിച്ചാൽ പിഴ ചുമത്തുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു. റോഡിൽ അമിതവേഗതയും ലെയ്‌നിലെ അച്ചടക്കലംഘനവും പതിവാണ്. ഇക്കാരണത്താൽ തന്നെ സൈൻബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന നിയമങ്ങൾ പാലിച്ചില്ലെങ്കിൽ നിയമലംഘകർക്ക് പിഴ ചുമത്തുമെന്ന് ബെംഗളൂരു ട്രാഫിക് പോലീസ് (ബിടിപി) മുന്നറിയിപ്പ് നൽകി.

എയർപോർട്ട് റോഡിലെ വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററാണ്.  ഇരുചക്രവാഹനങ്ങൾ റോഡിന്റെ  ഇടതുവശത്തെ പാതയിലൂടെ സഞ്ചരിക്കണം. വാഹനങ്ങൾ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ വേഗപരിധി കൂട്ടുന്നതും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അതേസമയം പതുക്കെ സഞ്ചരിക്കുന്ന ട്രക്കുകൾ പോലുള്ള ചരക്ക് വാഹനങ്ങൾ റോഡിന്റെ ഇടതുവശത്ത് ചേർന്ന് പോകണം. ഈ നിയമങ്ങൾ ലംഘിക്കുന്ന വാഹനങ്ങൾ 500 രൂപ പിഴ ഈടാക്കുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.

TAGS: BENGALURU UPDATES | TRAFFIC POLICE
SUMMARY: Traffic police to levy hefty fines if signboard instructions not followed

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *