മന്ത്രി പ്രിയങ്ക് ഖാർഗെയ്‌ക്കിരെ പോസ്റ്റർ പ്രചാരണം; ബിജെപി എംഎൽസി ഉൾപ്പെടെ 13 പേർക്കെതിരെ കേസ്

മന്ത്രി പ്രിയങ്ക് ഖാർഗെയ്‌ക്കിരെ പോസ്റ്റർ പ്രചാരണം; ബിജെപി എംഎൽസി ഉൾപ്പെടെ 13 പേർക്കെതിരെ കേസ്

ബെംഗളൂരു: മന്ത്രി പ്രിയങ്ക് ഖാർഗെയ്‌ക്കിരെ പോസ്റ്റർ പ്രചാരണം നടത്തിയതുമായി ബന്ധപ്പെട്ട് ബിജെപി എംഎൽസി സിടി രവി ഉൾപ്പെടെ 13 പേർക്കെതിരെ പോലീസ് കേസെടുത്തു. കരാറുകാരൻ സച്ചിൻ പഞ്ചലിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് ഗ്രാമവികസന – പഞ്ചായത്ത് രാജ് മന്ത്രി പ്രിയങ്ക് ഖാർഗെക്കെതിരെ ബെംഗളൂരുവിൽ ബിജെപി നേതാക്കൾ പോസ്റ്റർ പ്രചാരണം നടത്തിയത്. നിയമസഭാ കൗൺസിൽ പ്രതിപക്ഷ നേതാവ് ചലവടി നാരായണസ്വാമി, എംഎൽസി എൻ. രവികുമാർ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

സബ് ഇൻസ്‌പെക്ടർ ശശിധർ വന്നൂരിൻ്റെ പരാതിയിൽ അടിസ്ഥാനത്തിൽ ഹൈഗ്രൗണ്ട് പോലീസാണ് ഇവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്‌തത്. ചലവടി നാരായണസ്വാമി ഉൾപ്പെടെയുള്ളവർ പൊതുനിരത്തിൽ അനധികൃതമായി തടിച്ചുകൂടി പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്‌ടിച്ചതായി പോലീസ് പറഞ്ഞു.

പ്രിയങ്ക് ഖാർഗെയുടെ രാജി ഉറപ്പാക്കാൻ കർണാടക സർക്കാരിൽ സമ്മർദ്ദം ചെലുത്തുന്നതിൻ്റെ ഭാഗമായാണ് നഗരത്തിൻ്റെ പല ഭാഗങ്ങളിലെ പൊതുസ്ഥലങ്ങളിൽ ഖാർഗെയുടെ പോസ്റ്ററുകൾ ഒട്ടിച്ച് ബിജെപി പ്രചാരണം ആരംഭിച്ചത്. കരാറുകാരന്റെ മരണത്തിന് ഉത്തരവാദി മന്ത്രി പ്രിയങ്ക് ഖാർഗെയാണെന്ന് പോസ്റ്ററിൽ ആരോപിച്ചിരുന്നു.

TAGS: KARNATAKA | BOOKED
SUMMARY: FIR against CT Ravi, othersfor protest against Kharge jr

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *