വ്യാജവാർത്ത നൽകിയെന്ന് പരാതി; അമിത് മാളവ്യക്കെതിരെയും അർബാബ് ഗോസ്വാമിക്കെതിരെയും കേസ്

വ്യാജവാർത്ത നൽകിയെന്ന് പരാതി; അമിത് മാളവ്യക്കെതിരെയും അർബാബ് ഗോസ്വാമിക്കെതിരെയും കേസ്

ബെംഗളൂരു: കോൺഗ്രസ് ഓഫിസുകൾക്കെതിരെ വ്യാജ വാർത്ത നൽകിയെന്ന പരാതിയിൽ ബിജെപി ഐടി സെൽ കൺവീനർ അമിത് മാളവ്യ, റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമി എന്നിവർക്കെതിരെ ബെംഗളൂരു ഹൈ ഗ്രൗണ്ട് പോലീസ് കേസെടുത്തു. തുർക്കിയിലെ ഇസ്താംബൂൾ കോൺഗ്രസ് സെന്‍റർ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ ഓഫിസ് ആണെന്ന് വ്യാജ വാർത്ത നൽകിയെന്നാണ് പരാതി.

കർണാടക യൂത്ത് കോൺഗ്രസ് ലീഗൽ സെൽ കൺവീനർ ബി.എൻ. ശ്രീകാന്ത് സ്വരൂപ് നൽകിയ പരാതിയിലാണ് നടപടി. ദേശീയ വികാരം കോൺഗ്രസിനെതിരെ ഇളക്കി വിട്ട് കലാപം ഉണ്ടാക്കാൻ ശ്രമിച്ചതായാണ് പരാതിയിലുള്ളത്. സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വിവാദ ചിത്രത്തിലുള്ളത് ഇസ്താംബൂളിലെ കൺവെൻഷൻ സെന്‍റര്‍ ആണ്. അതിനെയാണ് കോൺഗ്രസ് ഓഫിസ് എന്ന പേരിൽ റിപ്പബ്ലിക് ചാനലും അമിത് മാളവ്യയും അടക്കം പ്രചാരണം നടത്തിയത്. പിന്നീട് വാർത്ത തെറ്റാണെന്ന് റിപ്പബ്ലിക് ടിവി വ്യക്തമാക്കിയിരുന്നു.

TAGS: BENGALURU | BOOKED
SUMMARY: FIR filed against BJP IT cell chief, journalist Arnab Goswami

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *