വ്യവസായിയെ വഞ്ചിച്ചതായി പരാതി; നിർമാതാവ് അരുൺ റായിക്കെതിരെ കേസ്

വ്യവസായിയെ വഞ്ചിച്ചതായി പരാതി; നിർമാതാവ് അരുൺ റായിക്കെതിരെ കേസ്

ബെംഗളൂരു: വ്യവസായിയെ പണം വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്ന പരാതിയിൽ ദേശീയ അവാർഡ് ജേതാവായ കന്നഡ സിനിമ നിർമാതാവ് അരുൺ റായിക്കെതിരെ കേസെടുത്തു. ബണ്ട്വാൾ സ്വദേശിയായ വ്യവസായിയാൻ അരുണിനെതിരെ ആർഎംസി യാർഡ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

വ്യവസായിക്ക് 60 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്നാണ് കേസ്. യശ്വന്ത്പുരത്തെ താജ് ഹോട്ടലിൽ വച്ചാണ് അരുൺ റായിയെ കണ്ടത്. വീര കമ്പള സിനിമയുടെ ലാഭത്തിൽ നിന്നും 60 ലക്ഷം രൂപ നൽകുമെന്ന് അരുൺ തനിക്ക് വാഗ്ദാനം നൽകിയെന്നും, എന്നാൽ പിന്നീട് ഒരു രൂപ പോലും നൽകിയില്ലെന്നും വ്യവസായി പരാതിയിൽ പറഞ്ഞു. ജിതിഗെ, വീര കമ്പള തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവാണ് അരുൺ.

TAGS: KARNATAKA | BOOKED
SUMMARY: FIR registered against national award-winning film producer in cheating case

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *