പ്ലാസ്റ്റിക് നിർമാണ യൂണിറ്റിൽ വൻ തീപിടുത്തം

പ്ലാസ്റ്റിക് നിർമാണ യൂണിറ്റിൽ വൻ തീപിടുത്തം

ബെംഗളൂരു: ബെംഗളൂരുവിൽ പ്ലാസ്റ്റിക് നിർമാണ യൂണിറ്റിൽ വൻ തീപിടുത്തം. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. ജനവാസ മേഖലയായ സുങ്കടകട്ടെയ്ക്ക് സമീപമുള്ള അഞ്ജന നഗറിലെ കെഇബി റോഡിലുള്ള നിർമാണ യൂണിറ്റിലാണ് തീപിടുത്തമുണ്ടായത്.

നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഫയർ ഫോഴ്സും പോലീസും എത്തി തീയണക്കുകയായിരുന്നു. അപകടത്തിൽ സമീപത്തുള്ള നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ആളപായം റിപ്പോർട്ട്‌ ചെയ്തിട്ടില്ല. പ്ലാസ്റ്റിക് ബാഗുകളും മറ്റ് ഉൽപ്പന്നങ്ങളും പൂർണമായും കത്തിനശിച്ചു. പ്ലാസ്റ്റിക് നിർമ്മാണത്തിൽ ഉപയോഗിക്കുന്ന ചില രാസവസ്തുക്കൾ തീപിടുത്തത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. അതേസമയം ലൈസൻസ് ഇല്ലാതെയാണ് യൂണിറ്റ് പ്രവർത്തിച്ചിരുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തു.

TAGS: FIRE TRAGEDY
SUMMARY: Fire tragedy reported at plastic manufacturing unit

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *