മധുരയിൽ വനിത ഹോസ്‌റ്റലിൽ തീപിടിത്തം; രണ്ട് പേര്‍ കൊല്ലപ്പെട്ടു

മധുരയിൽ വനിത ഹോസ്‌റ്റലിൽ തീപിടിത്തം; രണ്ട് പേര്‍ കൊല്ലപ്പെട്ടു

ചെന്നൈ: മധുരയിൽ വനിത ഹോസ്റ്റലിലുണ്ടായ തീപിടിത്തത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. പരിമള സൗന്ദരി, ശരണ്യ എന്നിവരാണ് മരിച്ചത്. അഞ്ചില്‍ കൂടുതൽ പേർക്ക് പൊള്ളലേറ്റു.

കത്ര പാളയത്തെ സ്വകാര്യ ഹോസ്റ്റലിനാണ് തീപിടിച്ചത്. ഹോസ്റ്റലിനുള്ളിലെ റഫ്രിജറേറ്റർ പെട്ടെന്ന് പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.

മരിച്ചവരിൽ ഒരാൾ അധ്യാപികയാണ്. തീപിടിത്തം നടക്കുമ്പോൾ ഹോസ്റ്റലിൽ 40 ലധികം പേർ ഉണ്ടായിരുന്നു. പൊള്ളലേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും സർക്കാർ രാജാജി ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ തിലകർ തിയേറ്റർ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.

TAGS: FIRE ACCIDENT | MADURAI
SUMMARY: Fire accident at Madurai womens hostel leaves two killed

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *