ബെംഗളൂരുവിലെ പ്ലാസ്റ്റിക് ഫാക്ടറിയിൽ തീപിടുത്തം; തൊഴിലാളികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബെംഗളൂരുവിലെ പ്ലാസ്റ്റിക് ഫാക്ടറിയിൽ തീപിടുത്തം; തൊഴിലാളികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബെംഗളൂരു: ബെംഗളൂരുവിലെ പ്ലാസ്റ്റിക് ഫാക്ടറിയിൽ തീപിടുത്തം. ബുധനാഴ്ച പുലർച്ചെ നയന്ദഹള്ളിയിലെ പ്ലാസ്റ്റിക് ഫാക്ടറിയിലാണ് വൻ തീപിടിത്തമുണ്ടായത്. അപകടസമയത്ത് കടയിലുണ്ടായിരുന്ന തൊഴിലാളികൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പുലർച്ചെ ഒരു മണിയോടെ ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്ന് പോലീസ് പറഞ്ഞു.

ഫാക്ടറിയുടെ ഒരു ഭാഗത്താണ് ആദ്യം തീ പടർന്നത്. ഇത് കണ്ടതോടെ തൊഴിലാളികൾ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. പിന്നീട് തൊട്ടടുത്തുള്ള പ്ലാസ്റ്റിക് ഗോഡൗണുകളിലേക്കും തീ പടർന്നു. സംഭവത്തിൽ രണ്ട് ഗോഡൗണുകൾ പൂർണമായും കത്തി നശിച്ചു. അഞ്ച് അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീയണച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തു.

TAGS: BENGALURU | FIRE ACCIDENT
SUMMARY: Fire at plastic factory near Nayandahalli in Bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *