കബാബ് കടയിൽ തീപിടുത്തം; നിരവധി വാഹനങ്ങൾ കത്തിനശിച്ചു

കബാബ് കടയിൽ തീപിടുത്തം; നിരവധി വാഹനങ്ങൾ കത്തിനശിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ കബാബ് കടയിൽ തീപിടുത്തമുണ്ടായതിനെ തുടർന്ന് നിരവധി വാഹനങ്ങൾ കത്തിനശിച്ചു. വ്യാഴാഴ്ച രാത്രി ഇജിപുരയിലെ കബാബ് സെൻ്ററിലാണ് തീപിടുത്തമുണ്ടായത്. പാചകവാതക സിലിണ്ടർ മാറ്റാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.

കടയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയും അഞ്ച് ഇരുചക്രവാഹനങ്ങളും, രണ്ട് കാറുകളും  കത്തിനശിച്ചു. എന്നാൽ ആളപായമൊന്നും സംഭവിച്ചിട്ടില്ല. പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തിയാണ് തീയണച്ചത്. സംഭവത്തിൽ ഇജിപുര പോലീസ് കേസെടുത്തു.

TAGS: BENGALURU | FIRE
SUMMARY: Fire at kabab centre in Ejipura guts autorickshaw, several other vehicles

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *