ത്സാൻസി മെഡിക്കല്‍ കോളജിലെ തീപിടിത്തം; ചികിത്സയിലിരുന്ന ഒരു കുട്ടി കൂടി മരിച്ചു

ത്സാൻസി മെഡിക്കല്‍ കോളജിലെ തീപിടിത്തം; ചികിത്സയിലിരുന്ന ഒരു കുട്ടി കൂടി മരിച്ചു

ഝാൻസി ആശുപത്രി തീപിടിത്തത്തില്‍ രക്ഷപ്പെടുത്തിയ ഒരു കുഞ്ഞ് കൂടി മരിച്ചു. ഇതോടെ ആകെ മരണം 11 ആയി. ത്സാൻസിയിലെ മഹാറാണി ലക്ഷ്മി ബായ് സർക്കാർ മെഡിക്കല്‍ കോളേജില്‍ വെള്ളിയാഴ്ച്ച രാത്രിയാണ് അപകടംണ് ഉണ്ടായത്. ആശുപത്രിയിലെ നവജാത ശിശുക്കളുടെ തീവ്ര പരിചരണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്.

ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ പൊള്ളലേറ്റ 15 ഓളം കുട്ടികള്‍ ചികിത്സയില്‍ തുടരുന്നുണ്ട്. ഇവരുടെ നില അതീവ ഗുതുതരമാണെന്നാണ് വിവരം. അപകടം നടക്കുമ്പോൾ അമ്പതോളം കുഞ്ഞുങ്ങള്‍ വാർഡില്‍ ഉണ്ടായിരുന്നതായാണ് വിവരം.

അപകടത്തില്‍ ഉത്തർ പ്രദേശ് സർക്കാർ ത്രിതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ആശുപത്രിയ്ക്ക് വീഴ്ച്ച പറ്റിയോയെന്ന് ആരോഗ്യ വകുപ്പ് അന്വേഷിക്കുന്നുണ്ട്. അതേസമയം സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനും പോലീസിനും ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ നോട്ടീസ് അയച്ചു.

TAGS : LATEST NEWS
SUMMARY : Fire at Tsansi Medical College; One more child died under treatment

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *