പാലക്കാട് ജില്ലാ വനിതാ-ശിശു ആശുപത്രിയിൽ തീപ്പിടിത്തം; തീവ്രപരിചരണത്തിലുണ്ടായിരുന്ന രണ്ടു നവജാതശിശുക്കളെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി

പാലക്കാട് ജില്ലാ വനിതാ-ശിശു ആശുപത്രിയിൽ തീപ്പിടിത്തം; തീവ്രപരിചരണത്തിലുണ്ടായിരുന്ന രണ്ടു നവജാതശിശുക്കളെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി

പാലക്കാട്: ജില്ലാ ആശുപത്രിക്കു സമീപത്തെ വനിതാ-ശിശു ആശുപത്രിയിൽ തീപ്പിടിത്തം. ഇന്നലെ രാത്രി പതിനൊന്നരയോടെ വാർഡിനു സമീപമാണു തീപ്പിടിത്തമുണ്ടായത്. ആശുപത്രിയിലേക്ക് ഉയർന്ന ശേഷിയിലുള്ള വൈദ്യുതിയെത്തിക്കുന്ന ഹൈടെൻഷൻ ട്രാൻസ്ഫോർമറിന്റെ ബ്രേക്കറിനു തീ പിടിക്കുകയായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നു സംശയിക്കുന്നതായി ആശുപത്രി അധികൃതരും കെ.എസ്.ഇ.ബി. ജീവനക്കാരും പറഞ്ഞു. വൈദ്യുതിബന്ധം പൂർണമായും തടസ്സപ്പെട്ടു. തീവ്രപരിചരണവിഭാഗത്തിലുണ്ടായിരുന്ന രണ്ടു നവജാതശിശുക്കളെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.

തീ ആളിക്കത്തുന്നതു കണ്ട് രോഗികളുടെ കൂട്ടിരിപ്പുകാരും ആശുപത്രി അധികൃതരും അഗ്‌നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. ഉടനടി പാലക്കാട് നിലയത്തില്‍നിന്ന് അഗ്‌നിരക്ഷാസേനയെത്തി തീയണച്ചതിനാല്‍ വലിയ അപകടം ഒഴിവായി.
<BR>
TAGS : FIRE BREAKOUT | PALAKKAD
SUMMARY : Fire breaks out at Palakkad District Women and Children’s Hospital;

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *