ഹൈദരാബാദില്‍ കെട്ടിടത്തിൽ തീപിടിത്തം; രണ്ട് കുട്ടികൾ ഉൾപ്പടെ 17 പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്

ഹൈദരാബാദില്‍ കെട്ടിടത്തിൽ തീപിടിത്തം; രണ്ട് കുട്ടികൾ ഉൾപ്പടെ 17 പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്

ഹൈദരാബാദ്: ഹൈദരാബാദിൽ ചാർമിനാറിന് സമീപമുണ്ടായ വൻ തീപിടുത്തത്തിൽ രണ്ട് കുട്ടികൾ ഉൾപ്പടെ 17 പേർ മരിച്ചു. ചാർമിനാറിനടുത്തുള്ള ഗുൽസാർ ഹൗസിൽ ഇന്ന് രാവിലെ ആറോടെയാണ് തീപിടിത്തമുണ്ടായത്. നിരവധി പേർക്ക് ഗുരുതരമായി പരു​​ക്കേറ്റിട്ടുണ്ട്.

രാവിലെ ആറ് മണിയോടെയാണ് ശ്രീകൃഷ്ണ പേൾസ് കെട്ടിടത്തിൽ തീപിടിത്തമുണ്ടായത്. തുടർന്ന് പതിനൊന്ന് ഫയർ എഞ്ചിനുകൾ മണിക്കൂറോളം പ്രവർത്തിച്ച ശേഷമാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് അഗ്നിശമന സേന ഉദ്യോഗസ്ഥർ പറഞ്ഞു. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും മറ്റ് മന്ത്രിമാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു.
<br>
TAGS : FIRE BREAKOUT | HYDERABAD
SUMMARY : Fire breaks out in building in Hyderabad; 17 people including two children killed, many injured

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *