കെനിയയിലെ ബോര്‍ഡിങ്ങ് സ്‌കൂളില്‍ തീപിടിത്തം; 17 വിദ്യാര്‍ഥികള്‍ വെന്തു മരിച്ചു

കെനിയയിലെ ബോര്‍ഡിങ്ങ് സ്‌കൂളില്‍ തീപിടിത്തം; 17 വിദ്യാര്‍ഥികള്‍ വെന്തു മരിച്ചു

കെനിയയിലെ സ്‌കൂളിലുണ്ടായ തീപിടിത്തത്തില്‍ 17 കുട്ടികള്‍ക്ക് ദാരുണാന്ത്യം. നെയ്‌റി കൗണ്ടിയിലെ ഹില്‍സൈഡ് എൻഡരാഷ പ്രൈമറി സ്കൂളിലാണ് തീപിടിത്തം ഉണ്ടായത്. 14 പേര്‍ക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടികളില്‍ അധികപേരുടെയും നില ഗുരുതരമായി തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. മരണസംഖ്യ ഉയർന്നേക്കുമെന്ന് ആശങ്കയുണ്ട്.

അന്വേഷണം നടത്തി ഉത്തരവാദികളായവരെ ഉടനെ കണ്ടെത്തുമെന്ന് പ്രസിഡന്റ് വില്യം റൂട്ടോ പറഞ്ഞു. വിദ്യാർഥികള്‍ക്കും അധ്യാപകര്‍ക്കും ദുരിതബാധിതരായ കുടുംബങ്ങള്‍ക്കും ആവശ്യമായ എല്ലാ പിന്തുണയും നല്‍കുന്നുണ്ടെന്നും സ്‌കൂളില്‍ ഹെല്‍പ് ഡെസ്‌ക് സജ്ജീകരിച്ചിട്ടുണ്ടെന്നും കെനിയ റെഡ് ക്രോസ് അറിയിച്ചു.

TAGS :
SUMMARY : Fire at boarding school in Kenya; 17 students burned to death

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *